രാജ്യത്തിന്റെ ആദരവ്, പാകിസ്ഥാന്റെ പേടിസ്വപ്നമായിരുന്ന ബഹാദൂർ എന്ന ഇന്ത്യയുടെ കില്ലർ വിമാനം ഇനി ചരിത്രത്താളുകളിലേക്ക് :

രാജ്യത്തിന്റെ ആദരവ്, പാകിസ്ഥാന്റെ പേടിസ്വപ്നമായിരുന്ന ബഹാദൂർ എന്ന  ഇന്ത്യയുടെ കില്ലർ വിമാനം ഇനി ചരിത്രത്താളുകളിലേക്ക് :

Bid Farewel to MIG 27 on Friday 27 th Dec 2019..After 38 years of Grand Service the Nation with Indian Air Force. 

1999 ൽ കാർഗിൽ മലനിരകളിൽ മുഴങ്ങിക്കേട്ട ഇന്ത്യയുടെ കില്ലർ വിമാനമെന്ന് അറിയപ്പെടുന്ന മിഗ് 27 ന്റെ ഇരമ്പൽ ഇനി കേൾക്കില്ല.ഭാരതത്തിന്ചെറുത്തുനില്പിന്റെയും ആത്മാഭിമാനത്തിന്റെയും രാജ്യ സുരക്ഷയുടെയും ഭാഗമായ കാർഗിൽ യുദ്ധത്തിൽ നിർണ്ണായക പങ്ക് വഹിച്ച മിഗ് 27 വിമാനങ്ങളുടെ പ്രവർത്തനം ഡിസമ്പർ 27 നിർത്തിവച്ചിരിക്കുന്നു.1981-ൽ ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയ മിഗ് 27 സ്കോഡ്ഡ്രൺ 38 വര്‍ഷക്കാലമാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തായി നിന്നത്.ഇന്ന് മുതൽ ചരിത്ര താളുകളിലേക്കും.ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരിൽ നിന്ന് ബഹാദൂർ എന്ന വിളിപ്പേരും മിഗ് 27 നേടിയിരുന്നു.സോവിയറ്റ് യൂണിയന്‍ നിര്‍മ്മിതമാണ് മിഗ് 27 .

മിഗ് 27 സ്ക്വാഡ്രണിന്റെ എല്ലാ വിമാനങ്ങളും ഈ ദിവസം തന്നെ നിർത്തലാക്കും. ഇതിനുശേഷം രാജ്യത്ത് എവിടെയും മിഗ് പറക്കില്ലെന്നും പ്രതിരോധ വക്താവ് അറിയിച്ചു . സൗത്ത് വെസ്റ്റ് എയർ കമാൻഡിൽ നിന്നുള്ള റഷ്യൻ നിർമിത മിഗ് 27 വിമാനങ്ങളും നിർത്തലാക്കും.മാത്രമല്ല ഇന്ത്യ അല്ലാതെ മറ്റ് രാജ്യങ്ങളൊന്നും മിഗ് നിലവിൽ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല . അതുകൊണ്ട് തന്നെ ലോകത്തിൽ തന്നെ മിഗ് 27 ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്.

ആകാശത്തു നിന്ന് കരയിലേക്ക് ആക്രമിക്കുന്നതിനാണ് പ്രധാനമായും മിഗ് 27 ഉപയോഗിക്കുന്നത്. പൈലറ്റിന് മാത്രം സഞ്ചരിക്കാവുന്ന വിമാനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 1, 350 കിലോമീറ്റാണ്. ലേസര്‍ ബോംബുകള്‍, ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ ശേഷിയുള്ളവയാണ് മിഗ് 27.