കൊച്ചി : ഭാരതത്തിന്റെ ധീരപുത്രന്മാർക്ക് ജനം ടിവിയുടെ ആദരവായി ‘ മാ തുച്ഛേ സലാം ‘ . സൈനിക കീർത്തി മുദ്രകൾ സ്വന്തമാക്കി രാജ്യത്തിന് വേണ്ടി ജീവിച്ചവരും ജീവൻ ത്യജിച്ചവരുമായ ധീര ജവാന്മാരെ ചടങ്ങിൽ ആദരിച്ചു .മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന നിമിഷമാണിതെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ പറഞ്ഞു . ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലാദ്യമായാണ് ഒരു ചാനൽ ധീര ജവാന്മാരെ ആദരിച്ചും,സ്മരിച്ചുമുള്ള ചടങ്ങ് വിപുലമായി സംഘടിപ്പിക്കുന്നത്.
പ്രധാന മന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ചടങ്ങിൽ മുഖ്യാതിഥിയായി . ഓരോ നിമിഷവും രാജ്യത്തിനായി കണ്ണ് ചിമ്മാതെ കാവലിരിക്കുന്ന സൈനികരോടാണ് നമ്മൾ കടപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു . ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ലോകം കണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .couertesy…janam