രാജ്യത്തിന്റെ പ്രഥമ സംയുക്ത സേനാ മേധാവി ; രാജ്യത്തിൻറെ അഭിമാനം പ്രോജ്വലിപ്പിച്ച പോരാളി: ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞു :

രാജ്യത്തിന്റെ പ്രഥമ സംയുക്ത സേനാ മേധാവി ; രാജ്യത്തിൻറെ അഭിമാനം പ്രോജ്വലിപ്പിച്ച പോരാളി: ബിപിൻ റാവത്ത്   ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞു :

രാജ്യത്തിന്റെ പ്രഥമ സംയുക്ത സേനാ മേധാവി ; രാജ്യത്തിൻറെ അഭിമാനം പ്രോജ്വലിപ്പിച്ച പോരാളി: ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞു.

രാജ്യത്തിന്റെ പ്രഥമ സംയുക്ത സേനാ മേധാവി ഹെലികോപ്റ്റർ അപകത്തിൽ മരണപ്പെട്ടു . ബിപിൻ റാവത്തിന്റെ ഭാര്യ മാധുലിക അടക്കം 13 പേർ അപകടത്തിൽ മരണമടഞ്ഞതായി വ്യോമസേന സ്ഥിരീകരിച്ചു ക്യാപ്റ്റൻ വരുൺ സിംഗ് ചികിത്സയിൽ ആണെന്നും സൈന്യം വ്യക്തമാക്കി. 14 പേരാണ് വ്യോമസേനാ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് . തമിഴ്നാട്ടിലെ കോയമ്പത്തൂരിനും സുലൂരിനും ഇടയിലാണ് വ്യോമസേനാ ഹെലോകോപ്റ്റർ തകർന്നത് . ഇന്നലെ ഉച്ചയ്ക്കു ഒരു മണിയോടെ ആയിരുന്നു സംഭവം .


ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേന മേധാവിയായി 2019 ലാണ് ബിപിൻ റാവത്ത്ചുമതലയേറ്റത് . രാജ്യത്തിന്റെ സമകാലിക വെല്ലിവിളികൾ നേരിടുന്നതിന് സേനയെ സജ്ജമാക്കുന്നതിന്റെ ഭാഗം കൂടി ആയിരുന്നു ഈ നിയമനം .


ജനറൽ ബിപിൻ റാവത് അതിസമർത്ഥനായ യോദ്ധാവായിരുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . രാജ്യത്തെ സൈനിക സംവിധാനത്തെ ആധുനികവൽക്കരിക്കുന്നതിൽ നിർണായക പങ്കു വഹിച്ച യഥാർഥ രാജ്യ സ്‌നേഹി ആയിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞു . തന്ത്ര പ്രധാന വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ഉൾക്കാഴ്ചയും കാഴ്ചപ്പാടുകളും അതുല്യമായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു . കരസേനയിൽ വിശാലമായ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അതുല്യമായ സേവങ്ങൾ രാജ്യം ഒരിക്കലൂം വിസ്മരിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു


പരം വിശിഷ്ട സേവാമെഡൽ, ഉത്തം യുദ്ധസേവാമെഡൽ, അതിവിശിഷ്ട സേവാമെഡൽ , വിശിഷ്ട സേവാമെഡൽ , യുദ്ധ സേവാമെഡൽ തുടങ്ങിയ നിരവധി ബഹുമതികൾ നേടി രാജ്യസേവനം ചെയ്തമഹായോദ്ധാവിനെയാണ് ഭാരതഭൂമിക്കു നഷ്ടമായത് .
ആദരാഞ്ജലികളോടെ കലാധ്വനി ന്യൂസ് & കലാധ്വനി മാഗസിൻ .