രാജ്യത്തെ അഭിസംബോധന ചെയ്ത് ..രാഷ്ട്രപതി ദ്രൗപതി മുര്‍മു:
2024 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ് എന്ന് പറഞ്ഞ രാഷ്ട്രപതി ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന് പാശ്ചാത്യ ജനാധിപത്യ സങ്കല്‍പ്പത്തേക്കാള്‍ വളരെ പഴക്കമുണ്ട്. അതിനാലാണ് ഇന്ത്യയെ ‘ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നത് എന്നും പറയുകയുണ്ടായി. ഇന്ത്യ അമൃത് കാലിന്റെ ആദ്യ വര്‍ഷങ്ങളിലാണെന്നും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാനുള്ള സുവര്‍ണാവസരമാണ് ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.രാഷ്ട്രം അമൃത് കാലിന്റെ ആദ്യ വര്‍ഷങ്ങളിലാണ്. ഇത് പരിവര്‍ത്തനത്തിന്റെ സമയമാണ്. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള സുവര്‍ണ്ണാവസരമാണ് ജനങ്ങൾക്ക് നല്‍കിയിരിക്കുന്നത്. ഇതിൽ ഓരോ പൗരന്റെയും സംഭാവന നമ്മുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നിര്‍ണായകമാകും,’ ദ്രൗപതി മുര്‍മ്മു പറഞ്ഞു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ് എന്നിവയെക്കുറിച്ചും അത് എങ്ങനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും രാഷ്ട്രപതി സംസാരിച്ചു. ‘അമൃത് കാലിന്റെ കാലഘട്ടം അഭൂതപൂര്‍വമായ സാങ്കേതിക മാറ്റങ്ങളുടെ കാലഘട്ടമായിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ് തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുകയാണ്. ഭാവിയില്‍ ആശങ്കാജനകമായ നിരവധി മേഖലകളുണ്ട്, പക്ഷേ ആവേശകരമായ അനവധി അവസരങ്ങളും ഉണ്ട്. പ്രത്യേകിച്ച് യുവാക്കള്‍ക്ക്,.. അവര്‍ പുതിയ അതിര്‍ത്തികള്‍ പര്യവേക്ഷണം ചെയ്യുകയാണ്. അവരുടെ പാതയില്‍ നിന്നുള്ള തടസ്സങ്ങള്‍ നീക്കാനും മുഴുവന്‍ കഴിവുകളും തെളിയിക്കാനും ആവുന്നതെല്ലാം ചെയ്യേണ്ടതുണ്ട്,’ രാഷ്ട്രപതി പറഞ്ഞു..ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ് 8921945001