തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ മഹാസഖ്യ രൂപീകരണം എങ്ങുമെത്താത്ത അവസ്ഥയിൽ. up യിലും ഡൽഹിയിലും കോൺഗ്രസ് സഖ്യത്തിന് പുറത്താണ് .ബംഗാളിലെയും ആന്ദ്ധ്രയിലെയും സ്ഥിതിയും മറിച്ചല്ല.ഇവിടങ്ങളിലെ സഖ്യ പരാജയം കോൺഗ്രസിന്റെ നില പരിങ്ങലിലാക്കിയെന്നാണ് ഇപ്പോഴത്തെ നിഗമനം. ബംഗാളിൽ സി പി എമ്മുമായുള്ള കൂട്ടുകെട്ട് കോൺഗ്രസിന് എത്രമാത്രം ഗുണം ചെയ്യുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അതോടൊപ്പം രാഹുലിന്റെ നേതൃത്വം പല പാർട്ടികൾക്കും അംഗീകരിക്കാനാവാത്തതും മഹാസഖ്യ രൂപീകരണനത്തിന് വിലങ്ങുതടിയായിട്ടുണ്ട് .നേതൃപാടവമില്ലായ്മയും,ത്യാഗമനസ്കതയില്ലാത്തതും, ആദർശക്കുറവും രാഹുലിന്റെ കുറവാണെന്നും വിദഗ്ധരുടെ വിലയിരുത്തലുണ്ട് .അതേസമയം സഖ്യ രൂപീകരണവുമായി ഏറെ മുന്നിലാണ് എൻ ഡി എ സഖ്യം.അതാണ് അഖിലേഷ് യാദവ് രാഹുൽ ഗാന്ധിയോട് കണ്ടുപഠിക്കാൻ പറഞ്ഞതും