രാജ്യത്തെ മുഴുവൻ ജനങ്ങളും പ്രധാനമന്ത്രിയില്‍ വിശ്വസിക്കുന്നു; രാജ്യം ശരിയായ ദിശയിലെന്ന് ഖുശ്ബു:

രാജ്യത്തെ മുഴുവൻ  ജനങ്ങളും പ്രധാനമന്ത്രിയില്‍ വിശ്വസിക്കുന്നു; രാജ്യം ശരിയായ ദിശയിലെന്ന് ഖുശ്ബു:

രാജ്യത്തെ മുഴുവൻ ജനങ്ങളും പ്രധാനമന്ത്രിയില്‍ വിശ്വസിക്കുന്നു; രാജ്യം ശരിയായ ദിശയിലെന്ന് ഖുശ്ബു:

ന്യൂഡല്‍ഹി: രാജ്യത്തെ 128 കോടി ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ വിശ്വസിക്കുന്നു എന്ന് സുപ്രസിദ്ധ തെന്നിന്ത്യന്‍ താരം ഖുശ്ബു സുന്ദര്‍. ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതാണ് ഇതിന് കാരണമെന്നും ഖുശ്ബു പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം സംസാരിക്കവെയാണ് ഖുശ്ബു ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ നയിക്കാൻ നരേന്ദ്ര മോദിയെപ്പോലെ ഒരാൾ മുന്നിലുണ്ടാകേണ്ടത് ആവശ്യമാണെന്ന് മനസിലായി. ഇന്ന് രാജ്യം മുഴുവൻ മോദിയെന്ന ഒരേയൊരു വ്യക്തിത്വത്തിലാണ് വിശ്വാസമർപ്പിക്കുന്നത്. അത് നമ്മുടെ പ്രധാനമന്ത്രിയാണെന്നും 128 കോടി ജനങ്ങളുടെയും വിശ്വാസം ആർജ്ജിക്കണമെങ്കിൽ അദ്ദേഹം ശരിയായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും… ഖുശ്ബു പറഞ്ഞു. തമിഴ്നാട് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ജയം ഉറപ്പാക്കാനുള്ള കഠിന പരിശ്രമം നടത്തും. രാഷ്ട്രീയ ജീവിതം പൂർണമായി ബിജെപിക്കു സമർപ്പിക്കുന്നുവെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ടുള്ള കത്താണ് ഖുശ്ബു സോണിയ ഗാന്ധിയ്ക്ക് അയച്ചത്. പാർട്ടിയെ നയിക്കുന്നത് ജനങ്ങളുമായി ബന്ധമില്ലാത്തവരാണെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരെ അടിച്ചമര്‍ത്തുന്ന പ്രവണത പാർട്ടിയിൽ ശക്തമാണെന്നും ഖുശ്ബു കത്തിലൂടെ വ്യക്തമാക്കിയിരുന്നു.

https://youtu.be/osfUuqSd_SI

വാൽക്കഷണം: കോൺഗ്രസ് എന്നത് ചത്ത കുതിരയാണ് . ആദർശങ്ങളും അധികാരത്തിനായി കുഴിച്ചുമൂടപെട്ടു :ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്ന ചോദ്യമാണിവിടെ പ്രസക്തമാകുന്നത്. ദൈവതുല്യനായ ഒരാൾ പ്രതിഫലേശ്ചയില്ലാതെ നമ്മെ സത്യമാർഗ്ഗത്തിലൂടെ നയിക്കുമ്പോൾ എല്ലാവരും ഒപ്പം നിൽക്കേണ്ട ഒരവസരമാണിത് എന്നതാണ് നാം തിരിച്ചറിയേണ്ടത്.