രാജ്യത്തെ വിലങ്ങണിയിച്ച ഇരുണ്ട അധ്യായത്തിനു 48 വർഷം:ഇന്നലെയായിരുന്നു അടിയന്തിരാവസ്ഥദിനം.

രാജ്യത്തെ വിലങ്ങണിയിച്ച ഇരുണ്ട അധ്യായത്തിനു  48  വർഷം:ഇന്നലെയായിരുന്നു  അടിയന്തിരാവസ്ഥദിനം.

രാജ്യത്തെ വിലങ്ങണിയിച്ച ഇരുണ്ട അധ്യായത്തിനു 48 വർഷം:ഇന്നലെയായിരുന്നു അടിയന്തിരാവസ്ഥദിനം.

1975 ജൂൺ 25 : അധികാര ലഹരിയിൽ മത്തുപിടിച്ച അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പിൽ തോറ്റതിനെ തുടർന്ന് അധികാരം കൈപ്പിടിയിലൊതുക്കാനായി അന്നത്തെ രാഷ്ട്രപതിയായ ഫക്‌റുദ്ദിൻ അലി അഹമ്മദിനെ കൊണ്ട് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. 1975 ജൂൺ 25 നു രാത്രി ആൾ ഇന്ത്യ റേഡിയോ വിലൂടെ വിളംബരം ചെയ്ത അടിയന്തിരാവസ്ഥ 21 മാസങ്ങൾക്കു ശേഷം 1977 മാർച്ച 21 നാണു പിൻവലിക്കപ്പെട്ടത്. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി തോറ്റു തുന്നം പാടുകയും കോൺഗ്രസ് തിരഞ്ഞെടുപ്പിൽ അതിദയനീയമായി പരാജയപ്പെടുകയും ചെയ്തു.

ഭരണഘടനയുടെ 352 ആം വകുപ്പ് അനുസരിച്ചാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് . ജനങ്ങളുടെ ഭരഘടനാപരമായ എല്ലാ മൗലിക അവകാശങ്ങളും എടുത്തു കളഞ്ഞ അടിയന്തിരാവസ്ഥയിൽ രാജ്യമാകെ കരിനിഴലിലായി .പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ കൂട്ടത്തോടെ ജയിലിലാക്കി. കുറേപ്പേർ ഒളിവിൽപ്പോയി. ഏതാണ്ട് ഒരു ലക്ഷത്തോളം രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നതായാണ് കണക്ക് .സാധാരണയായി യുദ്ധം നടക്കുമ്പോഴോ അല്ലെങ്കിൽ അതുപോലുള്ള അടിയന്തിര സാഹചര്യങ്ങളിലോ ആണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്.ഇവിടെ വാതോരാതെ ജനാധിപത്യം മുക്രയിടുന്ന കോൺഗ്രസ്സ് പാർട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ്‌ ഇലെക്ഷനിൽ തോറ്റിട്ടും അധികാരം വിട്ടൊഴിയാതിരിക്കാനായി അടിയന്തിരാവസ്ഥയെ കൂട്ടുപിടിച്ചു രാജ്യത്ത് കരിനിയമങ്ങളുടെ ഘോഷയാത്ര തന്നെ നടത്തി ജനങ്ങളെയാകെ പലവിധത്തിലും കണ്ണീരു കുടിപ്പിച്ചത്.

Please subscribe the channel..Thank you.

അടിയന്തിരാവസ്ഥകാലം കഴിഞ്ഞ് 48 വർഷം പിന്നടുമ്പോഴും അന്നത്തെ നടുക്കുന്ന ഓർമ്മകൾ ഇപ്പോഴും ഓർമ്മകളിൽ തന്നെ മായാതെ നിലനിൽക്കുന്നു. എന്നാൽ .. ഇന്നത്തെ അവസ്ഥയെന്താണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചവരും അതുപോലെ ജയിലിൽ കിടന്ന പ്രതിപക്ഷങ്ങളും ഒക്കെ ഇപ്പോൾ അധികാര ലഭ്യതക്കായി ഒരുകുടക്കീഴിൽ അണിനിരക്കുന്ന വൈരുധ്യാന്മക സമീപനത്തിലാണെന്നതാണ് ആശ്ചര്യകരമാകുന്നത്.ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ്..