രാജ്യത്ത് എവിടെയും ബി ജെ പി തരംഗം.എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്നതാണിത്. ഏതാണ്ട് പത്തോളം പോൾ പ്രവചനങ്ങളിൽ ഒന്നൊഴികെ എല്ലാം ബിജെപി യ്ക്കനുകൂലമായിരുന്നു.
വോട്ടെണ്ണൽ തുടക്കം മുതൽ എൻ ഡി എ വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. പഞ്ചാബിലും കേരളത്തിലുമാണ് ഈ നിലയ്ക്ക് അൽപ്പം മാറ്റമുള്ളത്.ഇടതിന് അല്ലെങ്കിൽ വലതിന് എന്ന മാറ്റി കുത്തൽ അതാണിവിടെ ഉണ്ടായത്. ഒരു മുന്നണിയോടുള്ള എതിർപ്പ് അവർക്ക് താങ്ങായി.ശബരിമല വിഷയം പോലുള്ളവയെടുത്താൽ അവർ ഒന്നും ചെയ്തില്ല. അങ്ങനെ വരുമ്പോൾ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന അവസ്ഥ പോലായി.