രാജ്യത്ത് ശക്തമായ ഭൂചലനം; 6.3 തീവ്രത:
Earthquake measuring 6.3 strikes Tajikistan, strong tremors felt in J&K, Delhi-NCR, Punjab:
ഡൽഹി: രാജ്യത്ത് ശക്തമായ ഭൂചലനം. ഡൽഹിയിലും പഞ്ചാബിലും കശ്മീരിലുമായി അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. തജികിസ്ഥാനാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ ഉത്തരേന്ത്യയിൽ മിക്കയിടങ്ങളിലും അനുഭവപ്പെട്ടു. മിക്കയിടങ്ങളിലും ഭയവിഹ്വലരായ ആളുകൾ വീടുകൾക്ക് പുറത്തേക്കോടി.ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ ഡൽഹിയിലും അനുഭവപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.