ഇതുപോലെ ഒരു കനത്ത തിരിച്ചടി ചന്ദ്രബാബു നായിഡു പ്രതീക്ഷിച്ചിരിക്കില്ല. ആകെയുള്ള ആറ് രാജ്യസഭാ അംഗങ്ങളിൽ നാലുപേർ ഇന്ന് ബിജെപിയിൽ ചേർന്നു. ടിഡിപി പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ബിജെപിയിൽ ലയിക്കാൻ തീരുമാനിക്കുകയായിരുന്നു. ആറിൽ നാല് പേര് ഒന്നിച്ചു തീരുമാനമെടുത്തതിനാൽ ഇത് ലയനമായിട്ടേ കണക്കാക്കൂ. അതനുസരിച്ച് രാജ്യസഭാ ചെയര്മാന് തീരുമാനവും എടുത്തു. നേരത്തെ തങ്ങൾ ബിജെപിയിൽ ലയിക്കുന്ന കാര്യം ടിഡിപി എംപിമാർ തന്നെയാണ് വ്യക്തമാക്കിയത്. പിന്നീട് ബിജെപി ആസ്ഥാനത്ത് വെച്ച് നാലുപേരെയും പാർട്ടി വർക്കിങ് പ്രസിഡന്റ് ജെപി നദ്ദ അവരെ എല്ലാവരെയും സ്വാഗതം ചെയ്തു. ചെറു പ്രാദേശിക പാർട്ടികളിൽ പെട്ട എംപിമാർ ഇനിയും ബിജെപിയിൽ ലയിക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ കാണുന്നുണ്ട്. പല പ്രാദേശിക പാർട്ടികളും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പോടെ നിലനിൽപ്പിനായി ബുദ്ധിമുട്ടുന്നതാണ് കാണുന്നത്. രാജ്യസഭയിൽ സമവായത്തിലൂടെ ഭൂരിപക്ഷം ഉറപ്പിക്കാൻ സർക്കാരിന് കഴിയുന്ന അവസ്ഥ ഉണ്ടാവുന്നു എന്നതാണ് ഇതിലൂടെ ഉണ്ടാവുന്ന മാറ്റം.കടപ്പാട് : ഈസ്റ്റ് കോസ്റ്റ് ഡെയിലി…. (വാൽകഷ്ണം: ചന്ദ്രബാബു നായിഡുവിന് ഒരു കൊട്ട് ആവശ്യമായിരുന്നു. best കണ്ണാ best )