“രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ കോൺഗ്രസ്സ് രാഷ്ട്രീയവൽക്കരിക്കരുത്” : 1962-ൽ പിടിച്ചെടുത്ത ഭൂമി ഇപ്പോഴും ചൈനയുടെ കൈവശമെന്ന്… ശരദ് പവാർ:

രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ കോൺഗ്രസ്‌ രാഷ്ട്രീയവൽക്കരിക്കരുതെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ തലവനായ ശരദ് പവാർ.ഗാൽവൻ താഴ്വരയിൽ ചൈന നടത്തിയ ആക്രമണങ്ങളെ കുറിച്ച് വ്യക്തമായി പഠിക്കാതെ പ്രസ്താവനകൾ പുറത്തു വിടുകയും രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന കോൺഗ്രസിനെ വിമർശിച്ചു കൊണ്ടാണ് ശരദ് പവാർ ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യയുടെ മുൻ പ്രതിരോധ മന്ത്രി കൂടിയായിരുന്നു ശരദ് പവാർ.

ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനും കടുത്ത മറുപടിയാണ് ശരദ് പവാർ നൽകിയത്.കോൺഗ്രസ്‌ ഭരിക്കുമ്പോളുണ്ടായ 1962 ലെ യുദ്ധത്തിൽ ചൈന പിടിച്ചെടുത്ത 45,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂമിയിപ്പോഴും ചൈനയുടെ പക്കലാണെന്ന് രാഹുൽ ഗാന്ധിയെ അദ്ദേഹം ഓർമിപ്പിച്ചു.ചൈനയുടെ ആക്രമണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത യോഗത്തിൽ ശരദ് പവാർ കേന്ദ്രത്തിനോട് തന്റെ പിന്തുണ അറിയിച്ചിരുന്നു.