ന്യൂഡല്‍ഹി ; ജനങ്ങളുടെ ക്ഷേമത്തിനും രാജ്യത്തിന്റെ സുരക്ഷയ്ക്കുമാണ് മോദി സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തര അമിത് ഷാ. ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ട്വിറ്റിറിലൂടെയാണ് അമിത് ഷായുടെ പ്രതികരണം.രാജ്യത്തിന്റെ സുരക്ഷയ്ക്കായുള്ള പദ്ധതികൾക്കാവും മുൻ ഗണന നൽകുകന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു . ഭീകരവാദത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുകയും അനധികൃത കുടിയേറ്റങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നതിനാവും അമിത് ഷാ കൂടുതല്‍ മുന്‍ഗണ നല്‍കുകയെന്ന് ആഭ്യന്തര വൃത്തങ്ങൾ സൂചിപ്പിച്ചു .
അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്തിന് ശേഷം ജമ്മു കശ്മീരിലേതടക്കം വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി അമിത് ഷാ കൂടിക്കാഴ്ച്ച നടത്തിയിരുന്നു .