`രാഷ്ട്രപതിയെ അവഹേളിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധുരി:
ഭാരതത്തിന്റെ രാഷ്ട്രപതി, ശ്രീമതി. ദ്രൗപതി മുർമുവിനെ അവഹേളനാപരമായി സംബോധന ചെയ്ത, അധീർ രഞ്ജൻ ചൗധരി എന്ന കോൺഗസിന്റെ ലോക്സഭാ നേതാവിനെതീരെ അതിശക്തമായ പ്രതിഷേധമാണു രാജ്യത്ത് നിന്നുയരുന്നത് . ഇന്ത്യയുടെ അത്യുന്നതവും, ആദരണീയവുമായ ഒരു പദവിയെ, ഇന്ത്യൻ രാഷ്ട്രപതി എന്ന പദവിയെ ആണ് അധീർ രഞ്ജൻ ചൗധരി അധിക്ഷേപിച്ചത്.
ആ പദവി ഇപ്പോൾ അലങ്കരിക്കുന്ന, ദ്രൗപതി മുർമുവിനോടുള്ള അസിഹഷ്ണുതയാണ് അയാൾ പ്രകടിപ്പിച്ചത്!!! സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർക്കും ഇത്തരം ഉന്നത പദവികളിൽ, എത്താൻ സാധിക്കുമെന്നുള്ളത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തവരുടെ വികല മനസ്ഥിതിയാണ്, അയാളുടെ വാക്കുകളിലൂടെ പുറത്തു വന്നത്!!! ഒരു കോൺഗ്രസ് നേതാവ് തന്നെ ഇതു പറയുമ്പോൾ അതിനു പിന്നിലുള്ളവരുടെ പൊള്ളത്തരവും, കഥയില്ലായ്മയും ജനവഞ്ചനയും ,കാപട്യവും കൂടി ജനസമൂഹം മനസ്സിലാക്കേണ്ടതുണ്ട്. എത്രയൊക്കെ മതേതരം പ്രസംഗിച്ചാലും ഇവരുടെയൊന്നും മനസ്സിലെ സങ്കുചിത ജാതീയത ഇടയ്ക്കൊക്കെ ഫണം വിടർത്തി, ഇങ്ങനെ വിഷം ചീറ്റിക്കൊണ്ടിരിക്കും.
ഇത്തവണത്തെ ദേശീയ അവാർഡിനർഹയായ നാഞ്ചിയമ്മയെ പോലും വെറുതെ വിടാത്തവരാണോ… പലതും സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന അധീർ രഞ്ജനും അവരുടെ പിണിയാളുകളും രാജ്യത്തിന്റെ അത്യുന്നത പദവിയെപ്പോലും കളങ്കപ്പെടുത്താൻ ശ്രമിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.kaladwani news