ന്യൂഡൽഹി:വീർ സവർക്കരെ അപമാനിച്ച രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ പ്രതികരണവുമായി ബി ജെ പി. രാഹുൽ ഗാന്ധിക്ക് ഏറ്റവും അനുയോജ്യമായ പേര് ‘രാഹുൽ ജിന്ന’ എന്നാണെന്ന് ബിജെപി വ്യക്തമാക്കി.രാഹുലിന്റെ മുസ്ലിം പ്രീണനം രാഹുലിനെ പാകിസ്ഥാൻ സ്ഥാപകന്റെ പേരിന് അര്ഹനാക്കിയിരിക്കുകയാണെന്ന് ബിജെപി നേതാവ് ജി വി എൽ നരസിംഹ റാവു പരിഹസിച്ചു
സവർക്കർ രാജ്യ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ധീരതയുടെയും പര്യായമാണ്.പൗരത്വ നിയമത്തിലും, ആർട്ടിക്കിൾ 370 റദ്ദാക്കിയതിലും സര്ജിക്കല് സ്ട്രെയ്ക്കുകളിലും രാഹുലിനും കോൺഗ്രസിനും പാകിസ്ഥാനും ഒരേ സ്വരമാണ്. അതുകൊണ്ട് രാഹുൽ ഗാന്ധിക്ക് ഒരിക്കലും രാഹുൽ സവർക്കർ ആകാൻ കഴിയില്ല… ബിജെപി വക്താവ് സമ്പിത് പത്രയും ആരോപിച്ചു. രാഹുൽ സവർക്കർ ആകാൻ തനിക്ക് കഴിയില്ലെന്ന് പറഞ്ഞത് സത്യമാണെന്ന് ബിജെപി മേധാവി അജിത് മാളവ്യ പരിഹാസ രൂപേണ ട്വീറ്റ് ചെയ്തു.
എന്നാൽ രാഹുൽ ഗാന്ധി വീര സവർക്കർക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിൽ പ്രതിഷേധം കനക്കുകയാണ്.വീര സവർക്കർക്കെതിരെയുള്ള പരാമർശത്തിൽ രൂക്ഷമായ ഭാഷയിലാണ് സവർക്കറുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചത്.കോൺഗ്രസ് കൂട്ടുകെട്ടിലുള്ള മഹാരാഷ്ട്ര സഖ്യ സർക്കാരിലും വിള്ളൽ വീണതായി റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.