രാഹുൽ ഗാന്ധിയുടെ ഒരവസ്ഥയേ …!!! നായ പുല്ല് തിന്നുകയുമില്ല… പശുവിനെ തിന്നാൻ അനുവദിക്കുകയുമില്ല എന്ന് പറഞ്ഞതുപോലെയാണ് സ്ഥിതി:പ്രധാനമന്ത്രിയുടെ കാൽ അടിച്ചൊടിക്കും എന്ന രാഹുലിന്റെ ഭീഷണിയാണിതിനാധാരം :

അധികാരം ഇല്ലാണ്ടായാലോ…അധികാരം ഇനി ലഭിക്കാനിടയില്ലെന്ന് തിരിച്ചറിവുണ്ടായാലോ …ഭീഷണിയുടെ സ്വരം പുറത്തെടുക്കുമോ…? അതും ഒരു തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റംഗം എന്ന നിലയിൽ, രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ ഇത്തരം ഭീഷണി മുഴക്കൽ ഭൂഷണമോ …? നിങ്ങൾക്കും കമന്റ് ചെയ്യാം.

തിരുവനന്തപുരം :ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കേറി ..ആറ് മാസം കഴിയുന്നതോടെ കാലടിച്ചൊടിച്ച് വീട്ടിൽ കിടക്കേണ്ട പരുവത്തിലാക്കുമെന്ന് ഭീഷണിപ്പെടുത്തുക..!ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ കാലടിച്ചൊടിക്കൽ പരാമർശം ആണ് ഈ വാർത്തയ്ക്ക് ആധാരമായിട്ടുള്ളത്.നായ പുല്ല് തിന്നുകയുമില്ല… പശുവിനെ തിന്നാൻ അനുവദിക്കുകയുമില്ല എന്ന് പറഞ്ഞതുപോലെ…

പ്രധാനമന്ത്രി പിന്നീട് ഇതിനുള്ള ചുട്ട മറുപടി ലോക്സഭയിൽ തന്നെ കൊടുത്തിരുന്നു.

എങ്കിൽ കൂടി …രാഹുലിനും കൂട്ടർക്കും ഭരണമുണ്ടായിരുന്നപ്പോൾ കൂട്ടത്തോടെ കട്ടുമുടിപ്പും അഴിമതിയുമായിരുന്നു ഫലമെന്ന് പലരുടെയും അറസ്റ്റിലും ജയിൽ വാസങ്ങളിലും നിന്ന് ജനങ്ങൾക്ക് ബോധ്യം വന്നിട്ടുള്ളതാണ്. ഭരണം ഇല്ലാതിരുന്നാലോ…അഴിമതിയും മോഷണവുമില്ലാതെ ഭരണം നടത്തുന്നവരെ എന്തും പറയാമെന്നായിരിക്കുന്നു. … ഇവിടെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആറ് മാസം കഴിയുന്നതോടെ കാൽ തല്ലിയൊടിച്ച് .. നടക്കാനാവാത്ത ,വീട്ടിൽ നിന്ന് വെളിയിൽ ഇറങ്ങാനാവാത്ത അവസ്ഥയിൽ ആക്കുമെന്നുള്ള രാഹുൽ ഗാന്ധിയുടെ അക്രമ പ്രേരിതമായ വാക്കുകൾ തികച്ചും തെറ്റായ പ്രവണതയാണെന്ന് ചൂണ്ടിക്കാട്ടേണ്ടി വരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വേഷംകെട്ടി വച്ചിരിക്കുന്ന ഒരാളിൽ നിന്നും ഇത്തരം തരം താണ അഭിപ്രായങ്ങളും ഭീഷണികളും ,അക്രമ പ്രോത്സാഹനങ്ങളും ഉണ്ടാകുന്നത് നല്ലതല്ലെന്ന് മാത്രമല്ല.. അണികളെ നയിച്ചു കൊണ്ട് പോകേണ്ടവർ തന്നെ ഇത്രയും തരം താഴ്ന്നാൽ അണികളുടെ കാര്യം എന്തായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ..? എന്താണ് ഇതിൽ പൊതുസമൂഹത്തിന്റെ അഭിപ്രായം.?

വാൽക്കഷണം:കുറേനാൾ കള്ളൻ കള്ളൻ എന്ന് ഊണിലും ഉറക്കത്തിലും വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു….പിന്നീടാകട്ടെ അതിനുള്ള പരിഹാരമായിട്ടുള്ള മാപ്പു പറച്ചിലും ഘോഷയാത്രകളും. ഇപ്പോൾ അതൊന്നു മാറ്റിപ്പിടിച്ചുള്ള കാലു തല്ലിയൊടിപ്പ് രാഷ്ട്രീയം രാഹുൽ ഗാന്ധിയെ എവിടെക്കൊണ്ടെത്തിക്കുമോ ആവോ…?