റഫാൽ ; പുന: പരിശോധന ഹർജികൾ കോടതി തള്ളി:

റഫാൽ  ; പുന: പരിശോധന ഹർജികൾ കോടതി തള്ളി:

ന്യൂഡൽഹി : റഫാൽ ഇടപാടിൽ അഴിമതി ഇല്ലെന്നുള്ള സുപ്രീം കോടതി വിധി പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തള്ളി. പുന: പരിശോധനയ്ക്ക് ആവശ്യമായ ഒന്നും ഹർജിക്കാർക്ക് സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

റഫാല്‍ വിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിയ വിധിക്ക് എതിരായ പുനപ്പരിശോധനാ ഹര്‍ജികളാണ് സുപ്രിംകോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

റഫാല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞ ഡിസംബര്‍ 14നാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. ഫ്രഞ്ച് കമ്പനിയായ ദസ്സോയില്‍നിന്ന് 36 വിമാനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാൽ റഫാൽ ഇടപാടിൽ ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു കോടതി വിധിച്ചത്.