മോസ്കോ: റഷ്യയിൽ യാത്രാവിമാനത്തിന് തീപിടിച്ച് 41 യാത്രക്കാർ മരിച്ചു. തീപിടുത്തമുണ്ടായതോടെ വിമാനം അടിയന്തിരമായി ഷെറെമെറ്റിയേവോ വിമാനത്താവളത്തിൽ ഇറക്കി യാത്രക്കാരെ പുറത്തിറക്കിയയുടനെ വിമാനത്തിന് തീയ്പിടിക്കുകയായിരുന്നു. ആഭ്യന്തര സർവീസ് നടത്തുന്ന റഷ്യൻ നിർമിത സുഖോയ് സൂപ്പർജെറ്റ്..100 ശ്രേണിയിലുള്ള വിമാനമാണ് അപകടത്തിൽ പെട്ടത്.
ഷെറെമെറ്റിയേവോ വിമാനത്താവളത്തില് നിന്നും മുർമാൻക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനമായിരുന്നു ഇത്. 73 യാത്രക്കാരും അഞ്ച് ജീവനക്കാരുമുൾപ്പെടെ 78 പേരാണ് അപകടസമയത്ത് ഇതിനുള്ളിലുണ്ടായിരുന്നത്.പരിക്ക് പറ്റിയവരെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.നിരവധി യാത്രക്കാർ എമർജൻസി വാതിലിലൂടെ പുറത്തു കടന്നുവെന്നാണ് വിമാനത്താവള അധികൃതർ പറയുന്നത്. തീ പിടുത്തം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ചും വ്യക്തതയില്ല.