റാഫേൽ വിധി; … പ്രതിപക്ഷ .. മാധ്യമ ഗൂഡാലോചനക്കേറ്റ കനത്ത തിരിച്ചടി :

റാഫേൽ വിധി; … പ്രതിപക്ഷ .. മാധ്യമ ഗൂഡാലോചനക്കേറ്റ കനത്ത തിരിച്ചടി  :

റാഫേൽ ഇടപാടിൽ അഴിമതിയില്ലെന്ന സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് സമാപിച്ച പുനഃപരിശോധനാ ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധിയുണ്ടായിരിക്കുന്നത്. ഏത് കേന്ദ്ര സർക്കാരിന് ലഭിച്ച പൊൻ തൂവൽ തന്നെയായി.കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്സും ചില മാധ്യമങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് നിരന്തരം നടത്തി കൊണ്ടിരുന്നത് എന്ന ബി ജെ പി വാദം ശരിവക്കുന്നത് കൂടിയായി സുപ്രീം കോടതി വിധി. അങ്ങനെ റാഫേലിൽ കോൺഗ്രസും ചില മാധ്യമങ്ങളും ചേർന്ന് നടത്തിയ ഗൂഡാലോചനയും പൊളിഞ്ഞടുങ്ങി.

റാഫേലിൽ അഴിമതിയില്ലെന്ന വിധിയുണ്ടായപ്പോൾ , മുഴുവൻ വിവരങ്ങളും സർക്കാർ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ ഹർജികൾ നൽകിയത്.