റോഡ് ഉപരോധിച്ചുള്ള സമരം അനുവദിക്കില്ലെന്ന് ഷഹീന് ബാഗ് സമരക്കാരോട് സുപ്രീംകോടതി:
ന്യൂഡല്‍ഹി: റോഡ് ഉപരോധിച്ചുള്ള സമരം അനുവദിക്കാനിവില്ലെന്ന് ഷഹീന്‍ബാഗ് സമരക്കാരോട് ആവര്‍ത്തിച്ച് സുപ്രീംകോടതി. പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും എന്നാല്‍ റോഡുകള്‍ ഉപരോധിക്കാനാവില്ലെന്നും സുപ്രീംകോടതി അറിയിച്ചു. ഷഹീന്‍ബാഗ് കേസ് വീണ്ടും പരിഗണിക്കവേയാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.