ലക്ഷദ്വീപ് ഇപ്പോഴും പഴയപോലെ തന്നെയുണ്ട്. പക്ഷെ പുതിയ പ്രഭാവത്തിലും,പുതിയ മോടിയിലും കുതിച്ചുയരാനുള്ള പണിപ്പുരയിലാണെന്നു മാത്രം:
അല്ലാ..ഒരു സംശയം; ഇടക്കാലത്ത് ഇവിടെ ചിലരൊക്കെ അലറി വിളിച്ചു നടന്നിരുന്നു;ലക്ഷദ്വീപിൽ ബയോ വെപ്പൺ പ്രയോഗിച്ച് എന്ന് പറഞ്ഞ് …അതിനു സപ്പോർട്ടുമായി ഇവിടത്തെ കുറെ ദേശവിരുദ്ധരും ,ദേശവിരുദ്ധ മാധ്യമങ്ങളും ,കുറെ സിനിമാ ആക്ടിവിസ്റ്റുകളും ഒക്കെ ചേർന്ന് കളം നിറഞ്ഞാടുന്നതും;.. ഞാനടക്കമുള്ള ജനങ്ങളെല്ലാവരും കണ്ടിരുന്നതുമാണ്. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ചു ഒട്ടനക്കമേ ഇല്ലാതായിരിക്കുന്നു. അറിഞ്ഞാൽ തോന്നും സർക്കാർ ഇവരെ പേടിച്ച് എല്ലാം ഇട്ടെറിഞ്ഞോടിയെന്ന്.
ലക്ഷദ്വീപ് ഇപ്പോഴും പഴയപോലെ തന്നെയുണ്ട്. പക്ഷെ പുതിയ പ്രഭാവത്തിലും,പുതിയ മോടിയിലും കുതിച്ചുയരാനുള്ള പണിപ്പുരയിലാണെന്നു മാത്രം…മോറീഷ്യസിനെ പോലെയോ , സിംഗപ്പൂരിനെ പോലെയോ വികസന മുഖം ആർജിക്കാനുള്ള തയാറെടുപ്പ് അതിവേഗം പുരോഗമിക്കുകയാണ് .ഏതു നല്ല കാര്യത്തിനും തടയിടുന്ന ചില കുല്സിത പ്രവൃത്തികൾ; ചില രാജ്യ വിരുദ്ധ അജണ്ടയുടെ ഭാഗമായി … ചിലരുടെ ഭാഗത്തു നിന്നുണ്ടായി എന്നത് ഖേദകരം തന്നെയാണ് . എന്നാൽ ഇപ്പോൾ അവരൊക്കെ എല്ലാം ഇട്ടെറിഞ്ഞ് സ്വയം രക്ഷപ്പെടാനുള്ള തത്രപ്പാടിലെന്നാണ് കേൾവി. എന്നാൽ രാജ്യ വിരുദ്ധത രാജ്യവിരുദ്ധത തന്നെയാണ്. പക്ഷെ അവർ പ്രയോഗിച്ച ബയോ വെപ്പൺ ലക്ഷദ്വീപിൽ ഏശിയില്ല ..അത് കേരളത്തിലേക്ക് മാറിവീശിയോ എന്ന സംശയമാണിപ്പോൾ പൊതുസമൂഹം പങ്കുവെക്കുന്നത്..(നിരീക്ഷണം..R Subhash Rtd Indian Navy)
n