ലക്ഷദ്വീപ് സമരാഭാസം; പ്രോ ഇസ്ലാമിക രാഷ്ട്രീയ അടിച്ചേൽപ്പിക്കലിന്റെ ഭാഗം…രാജ്യവിരുദ്ധതയുടെയും :
3 Foreign Boats Carrying Arms, Drugs Intercepted Off Lakshadweep.
ലക്ഷദ്വീപ് കേന്ദ്രീകരിച്ച് നടക്കുന്ന പല ദേശവിരുദ്ധ പ്രവർത്തനങ്ങളും തടയുമെന്ന നില വന്നതോടെയാണ്, പലകോണുകളിൽ നിന്നുള്ള വിവിധ മത..രാഷ്ട്രീയ..മാഫിയ ചേരികളും ചില ജിഹാദി തീവ്രവാദകൂട്ടങ്ങളും; ചിലരുടെയെങ്കിലും ഒത്താശയോടെയുള്ള ടൂൾ കിറ്റുമായി കേന്ദ്ര സർക്കാരി നെതിരെ…ഒന്നുകൂടി തെളിച്ചു പറഞ്ഞാൽ മോദിക്കെതിരെ വാളോങ്ങിയിറങ്ങിയിരിക്കുന്നത്. സമാധാനപരമായി കഴിഞ്ഞു വന്നിരുന്ന ദ്വീപ് ജനതയെയാണ് ഇക്കൂട്ടർ വഴിതെറ്റിച്ച് രാജ്യവിരുദ്ധതയ്ക്ക് പ്രേരിപ്പിക്കുന്നത് എന്നത് ഏതൊരു നിഷ്പക്ഷമതിക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്തിനേറെപ്പറയാൻ .. എന്നിട്ടും അവർക്കൊപ്പം പക്ഷം പിടിച്ചുകൊണ്ടുള്ള , ചവറു കടലാസിന്റെ വിലപോലുമില്ലാത്ത ഒരു ഏകകണ്ഠമായ പ്രമേയം നമ്മുടെ നിയമസഭാ തന്നെയും പാസ്സാക്കിയിരിക്കുന്നു എന്നതാണ് അതിശയകരമാകുന്നത്.
രാജ്യാന്തരതലത്തിൽ , മാലി ദ്വീപിലേതു പോലെ ലക്ഷദ്വീപിനെയും ഉയർത്തിക്കൊണ്ടു വരികയെന്ന ഒരു ബ്രഹത്തായ വികസനപദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ജാതിയും മതവും പറഞ്ഞ് തടയിടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അവിടെ നടക്കുന്നത്. പത്തറുപത്
വർഷങ്ങളായി വികസനമില്ലാതെ കിടന്നിരുന്ന ഈ ദ്വീപുകളിലേക്ക് വികസനവും ഇതര സാധ്യതകളും എത്തിയാൽ ഈ പ്രദേശത്തു ഇതുവരെയും നടന്നു വന്നിരുന്ന ആയുധ ,ലഹരിമരുന്ന് കച്ചവടങ്ങളൊക്കെ അപ്രത്യക്ഷമാകും എന്ന ചിലരുടെയെങ്കിലും ഭയമാണോ ഇതിനു പിന്നിലെന്നത് ഒരന്വേഷണം കൊണ്ടേ സാധ്യമാകു. എന്നാലും പറയാതെ വയ്യ .. ഇവിടം തീവ്രവാദ , ആയുധ, മയക്കുമരുന്ന് കച്ചവടത്തിന്റെ ഒരു പ്രധാന ഹബ്ബായി മാറിയിരിക്കുന്നു എന്നുള്ളതാണ് .ഈ അടുത്ത കാലത്തായി ഈ ഭാഗത്തു നിന്ന് പല തവണയായി പിടിച്ചെടുക്കപ്പെട്ടത് കോടികൾ വിലവരുന്ന ആയുധങ്ങളും, ലഹരിമരുന്നുമായിരുന്നുവെന്നത് നാം തിരിച്ചറിയേണ്ടതുണ്ട്.
ഇതൊന്നും ഒറ്റപ്പെട്ട ഒരു സംഭവമായി കാണാനാകില്ല എന്നാണ് നിരീക്ഷണമുള്ളത്. ദ്വീപ് നിവാസികളുടെ രക്ഷക്കെന്നുള്ള മുറവിളിയൊക്കെ ഒരു പുകമറ മാത്രം. ഇതിനു പിന്നിലുള്ളവരുടെ ലക്ഷ്യമെന്നത് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഏത് നല്ല കാര്യത്തെയും എതിർക്കുകയെന്നതാണ്, ഇല്ലാതാക്കുകയെന്നതാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ ഇക്കൂട്ടർ കൈക്കൊണ്ട നിലപാട്, CAA വിരുദ്ധ സമരം ,കർഷക സമരം ,കോവിഡ് മഹാമാരിയെ വ്യാപിപ്പിക്കാൻ ചിലർ ശ്രമിച്ചത്,ആദ്യം കോവിഡ് വാക്സിനെതിരെ പ്രചാരണം, പിന്നീട് വാക്സിൻ ക്ഷാമമെന്ന പ്രചാരണം, ഓക്സിജൻ ക്ഷാമമെന്ന പ്രചാരണം,അതുകഴിഞ്ഞ് ഹമാസ് തീവ്ര വാദികൾക്ക് പിന്തുണ പ്രചാരണം , ഇതൊക്കെയും പൊളിഞ്ഞു വീണപ്പോഴാണ് പട്ടിക്ക് വീണു കിട്ടിയ എല്ലിൻകഷണം പോലെ ലക്ഷദ്വീപിലേക്ക് ചാടിവീണത്.അതും ഇപ്പോൾ ചീറ്റിക്കഴിഞ്ഞിരിക്കുന്നു എന്ന് തന്നെ പറയാം.
രാജ്യത്തെ വിഘടിപ്പിച്ചും അല്ലാതെയും പത്തറുപത് വർഷം രാജ്യം ഭരിച്ച് മുടിച്ച് ഒടുവിൽ ജനങ്ങൾ തന്നെ നിഷ്കാസിതരാക്കിയവരിലെ ചിലരൊക്കെയാണ് ഇതിനു പിന്നിൽ ചരട് വലിക്കുന്നതെന്നത് മേൽപ്പറഞ്ഞ ഓരോ രാജ്യ വിരുദ്ധ സമരങ്ങളുടെയും പിന്നാമ്പുറ റിപ്പോർട്ടുകൾ മാത്രം പരിശോധിച്ചാൽ മതിയാകും. മാത്രവുമല്ല ഇന്നു കേരളത്തിൽ തീവ്രവാദ ..ജിഹാദി ഗ്രൂപ്പുകളുടെ പ്രവർത്തനം കൂടിയിരിക്കുകയാണെന്ന് UN റിപ്പോർട്ട് തന്നെയും സാക്ഷ്യപ്പെടുത്തുന്നു. അതിലുപരി കാശ്മീർ, തീവ്രവാദം വിട്ട് സാധാരണ നിലയിലേക്കും മടങ്ങിക്കൊണ്ടിരിക്കുന്നു.അപ്പോൾ പാകിസ്താന്റെ കണ്ണ് ഇവിടെക്കാണ് .അത് ലക്ഷദ്വീപായലും കേരളമായാലും .അതിനുള്ള അടിസ്ഥാനം ഇവിടെ മാറി മാറി വന്ന ഇടതു വലതു സർക്കാരുകൾ തന്നെ ഒരുക്കിയിട്ടുമുണ്ട്. അതാണ് കേരളസമൂഹം ഈ വൈകിയ വേളയിലെങ്കിലും തിരിച്ചറിയേണ്ടത്. ഇപ്പോൾ ഹമാസ് തീവ്രവാദികൾക്ക് അനുകൂലം നിന്നവർ നാളെ പാകിസ്ഥാൻ തീവ്രവാദികളുടെ കൂടെ നിൽക്കില്ലെന്നാരു കണ്ടു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് കലാധ്വനി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #CovidBreak #IndiaFightsCorona. Subhash kurup Rtd Indian Navy