ലഫ്. ജനറൽ മനോജ് പാണ്ഡെ പുതിയ കരസേന മേധാവി:
Lt Gen Manoj Pande is next Army Chief; first from Corps of Engineers:
As India Gets New Army Chief, All 3 Defence Heads Now Hail From 61st NDA Batch:
ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയുടെ പുതിയ മേധാവിയായി (Army chief )ലഫ്. ജനറല്‍ മനോജ് പാണ്ഡെയെ (Lieutenant General Manoj Pande) നിയമിച്ചു. നിലവില്‍ സേനയുടെ ഉപമേധാവിയാണ് അദ്ദേഹം.
ജനറല്‍ എംഎം നരവനെയുടെ പിന്‍ഗാമിയായാണ് ലഫ്. ജനറല്‍ മനോജ് പാണ്ഡെയുടെ നിയമനം. ഈ മാസം 30ന് അദ്ദേഹം കരസേന മേധാവിയായി ചുമതലയേല്‍ക്കും. എന്‍ജിനീയേഴ്സ് കോറില്‍ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ ഓഫീസര്‍ കൂടിയാണ് ലഫ്. ജനറല്‍ മനോജ് പാണ്ഡെ.സേനയുടെ 29ാം മേധാവിയാണ് ലഫ്. ജനറല്‍ മനോജ് പാണ്ഡെ.