കൊച്ചി ; തമിഴ്നാട്ടിലേക്കു 6 ലഷ്കറെ തയിബ ഭീകരര്‍ നുഴഞ്ഞുകയറിയെന്ന ഇന്റലിജൻസ് റിപ്പോർട്ട് സ്ഥിരീകരിച്ചതോടെ കര, വ്യോമ സേനകളുടെ സഹായം തേടി പൊലീസ് .
സംഭവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കേരള പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർക്ക് ലഷ്കർ ഭീകരരുമായി ബന്ധമുണ്ടെന്നാണ് സൂചന .കേന്ദ്ര അന്വേഷണ ഏജൻസികൾ ഇവരെ ചോദ്യം ചെയ്യുകയാണ് .
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജരാകണമെന്ന സന്ദേശം സൈന്യത്തിനു കൈമാറിയതായി കോയമ്പത്തൂര്‍ പൊലീസ് അറിയിച്ചു . 2000 പൊലീസുകാരാണ് സുരക്ഷയ്ക്കായി വിന്യസിക്കപ്പെട്ടിരിക്കുന്നത് .ഉക്കടം, കോട്ടമേഡ്, കുനിയമുത്തൂര്‍, കരമ്പുകൈടെ തുടങ്ങിയ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സായുധസേന പരിശോധന നടത്തി.(കടപ്പാട്..ജനം)