ലുധിയാന കോടതി സ്ഫോടനം; പിന്നിൽ ഖാലിസ്ഥാൻ സംഘമെന്ന് റിപ്പോർട്ട്:

ലുധിയാന കോടതി സ്ഫോടനം; പിന്നിൽ  ഖാലിസ്ഥാൻ സംഘമെന്ന് റിപ്പോർട്ട്:

ലുധിയാന കോടതി സ്ഫോടനം; പിന്നിൽ ഖാലിസ്ഥാൻ സംഘമെന്ന് റിപ്പോർട്ട്:

ഡൽഹി: ലുധിയാന കോടതി സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ പിന്തുണയുള്ള ഖാലിസ്ഥാൻ സംഘമെന്ന് റിപ്പോർട്ട്. സ്ഫോടനത്തിന് പദ്ധതിയിട്ടതും നടപ്പിലാക്കിയതും പാക് ചാര സംഘടനയായ ഐ എസ് ഐയുടെ പിന്തുണയോടെയാണെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്ഥാനിൽ നിന്നുള്ള കൃത്യമായ നിർദേശങ്ങൾ അനുസരിച്ചാണ് പഞ്ചാബിൽ ഭീകര പ്രവർത്തനങ്ങൾ നടക്കുന്നത്.ഇന്റലിജൻസിന്റെ കൃത്യമായ ഇടപെടലുകളെ തുടർന്ന് പരാജയപ്പെടുകയാണ്. പ്രദേശവാസികളായ യുവാക്കളിൽ ഖാലിസ്ഥാൻ ആശയം പകർന്ന് അക്രമങ്ങൾക്ക് പ്രേരിപ്പിക്കാൻ ഐ എസ് ഐ ശ്രമിക്കുകയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാക്കുകൾ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.