മുംബൈ: ലൈംഗീക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായി .ബിനോയ് ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അടുത്ത തിങ്കളാഴ്ച്ച രക്തസാമ്പിളുകള്‍ നല്‍കാനാണ് നിര്‍ദ്ദേശം.
അതേസമയം ഡിഎന്‍എ പരിശോ ധനയ്ക്ക് തയ്യാറാണെന്ന് ബിനോയ് അന്വേഷണ സംഘത്തെ അറിയിച്ചു. നേരത്തെ ഡിഎന്‍എ പരിശോധന ആവശ്യമില്ലെന്ന് ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ഈ വാദം തള്ളിയ കോടതി പൊലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് അറിയിച്ചിരുന്നു. ബീഹാര്‍ സ്വദേശിനിയുടെ പരാതിയിലും ഡിഎന്‍എ ടെസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി നടപടി ക്രമങ്ങളില്‍ സഹകരിക്കണമെന്നാണ് ജാമ്യത്തിലെ വ്യവസ്ഥ. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ബിനോയ് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിലെത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. അഭിഭാഷകനൊപ്പമാണ് ബിനോയ് പോലീസ് സ്റ്റേഷനിലെത്തിയത്.