ലോകം മുഴുവന്‍ ചന്ദ്രയാന്‍-2ന്റെ സോഫ്റ്റ് ലാന്റിംഗ് നിമിഷത്തില്‍ കണ്ണും നട്ടിരിക്കുന്നു: നാസാ ബഹിരാകാശസഞ്ചാരി :

ലോകം മുഴുവന്‍ ചന്ദ്രയാന്‍-2ന്റെ സോഫ്റ്റ് ലാന്റിംഗ് നിമിഷത്തില്‍ കണ്ണും നട്ടിരിക്കുന്നു: നാസാ ബഹിരാകാശസഞ്ചാരി :

കോയമ്പത്തൂര്‍ : ലോകം മുഴുവന്‍ ഭാരതത്തിന്റെ ചന്ദ്രയാന്‍ -2ന്റെ സോഫ്റ്റ് ലാന്റിംഗ് നിമിഷത്തിന്റെ പ്രതീക്ഷയിലാണ്. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയിലെ ബഹിരാകാശയാത്രികനായ മുന്‍സഞ്ചാരി ഡൊണാള്‍ഡ് ഏ തോമസ് പറഞ്ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഹിമകണങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ചരിത്രദൗത്യത്തില്‍ ഇസ്‌റോയുടെ മഹത്തായ കാല്‍വയ്പ്പ് മുഴുവന്‍ ബഹിരാകാശ സഞ്ചാരികളും ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് നാസാ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു. കോയമ്പത്തൂരിലെ ശാസ്ത്രവിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന ചടങ്ങിലാണ് ഡൊണാള്‍ഡ് പ്രത്യാശ പ്രകടിപ്പിച്ചത്.
ഈ യാത്രയിലൂടെ കിട്ടുന്ന ശാസ്ത്രവിവരങ്ങള്‍ നാസയുടെ അടുത്ത 5 വര്‍ഷത്തിനകം നടക്കാനിരിക്കുന്ന ചാന്ദ്രദൗത്യത്തിന് വലിയകരുത്തുപകരും ഒപ്പം തന്നെ ചന്ദ്രന്റെ ഉപരിതലത്തിന്റെ പ്രത്യേകതകള്‍ എന്താണെന്നും അവിടെയുള്ള വിവിധതരം രാസവസ്തുക്കളുടെയും ലോഹസങ്കരങ്ങളുടേയും ഹിമകണങ്ങളുടെ സാന്നിധ്യവും കൃത്യമായി മനസ്സിലാക്കാനാകും അദ്ദേഹം പറഞ്ഞു (കടപ്പാട്: ജനം TV)