ലോകത്തിലെ ഏറ്റവും വലിയ കൊറോണ ആശുപത്രി ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു…10000 കിടക്കകളോടെ:

ലോകത്തിലെ ഏറ്റവും വലിയ കൊറോണ ആശുപത്രി ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു…10000 കിടക്കകളോടെ:

ലോകത്തിലെ ഏറ്റവും വലിയ കൊറോണ ആശുപത്രി ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു…10000 കിടക്കകളോടെ:

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കൊറോണ ആശുപത്രിയായ സര്‍ദാര്‍ പട്ടേല്‍ കൊറോണ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ദക്ഷിണ ഡല്‍ഹിയിലെ ഛത്തർപൂർ പ്രദേശത്ത് ആരംഭിച്ച ആശുപത്രിയില്‍ 10,000 കിടക്കകളാണുള്ളത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയോടെ യുദ്ധകാലാടിസ്ഥാനത്തിൽ വെറും 10 ദിവസം കൊണ്ടാണ് ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബെയ്ജാലാണ് ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ഡിആര്‍ഡിഒ ചെയര്‍മാന്‍ സതീഷ് റെഡ്ഡി എന്നിവരും ആശുപത്രി സന്ദര്‍ശിച്ചു.

ഒരേസമയം 10000 രോഗികളെ പ്രവേശിപ്പിക്കാനുള്ള സൗകര്യം ഈ ആശുപത്രിയിലുണ്ട്. ഇതില്‍ 10 ശതമാനം ബെഡുകള്‍ ഓക്‌സിജന്‍ സൗകര്യമുള്ളതാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത രോഗികളെയും രോഗബാധ ഗുരുതരമല്ലാത്തവരെയും ഇനി സര്‍ദാര്‍ പട്ടേല്‍ കൊറോണ കെയര്‍ ആശുപത്രിയിലായിരിക്കും പ്രവേശിപ്പിക്കുക. ദീന്‍ദയാല്‍ ഉപാദ്ധ്യായ് ആശുപത്രി, മദന്‍ മോഹന്‍ മാളവ്യ ആശുപത്രി എന്നിവയുമായി ഈ സംവിധാനത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. 1700 അടി നീളവും 700 അടി വീതിയുമുള്ള സെന്ററില്‍ 50 കിടക്കകള്‍ വീതമുള്ള 200 വിഭാഗങ്ങള്‍ ആശുപത്രിയിലുണ്ട്.ഇൻഡോ -ടിബറ്റൻ ബോർഡർ പൊലീസിലെ ഡോക്ടർമാരും നേഴ്സുമാരും കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഈ ആശുപത്രിയുമായി സഹകരിക്കും.