ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ നിർദേശങ്ങളേക്കാൾ ഇന്ത്യയ്ക്ക് ഫലപ്രദമായത് സ്വന്തം അനുഭവങ്ങൾ:

ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ നിർദേശങ്ങളേക്കാൾ ഇന്ത്യയ്ക്ക് ഫലപ്രദമായത് സ്വന്തം അനുഭവങ്ങൾ:

ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രതിരോധ നിർദേശങ്ങളേക്കാൾ ഇന്ത്യയ്ക്ക് ഫലപ്രദമായത് സ്വന്തം അനുഭവങ്ങൾ:


കോവിഡ് വിരുദ്ധ പോരാട്ടത്തിൽ ലോകാരോഗ്യസംഘടനയുടെ പ്രതിരോധതന്ത്രങ്ങളേക്കാൾ ഇന്ത്യ ഉപയുക്തമാക്കിയത് സ്വന്തം അനുഭവം.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർദേശങ്ങളാണ് കേന്ദ്രസർക്കാർ മാനദണ്ഢദമാക്കിയത്. കോവിഡ് രോഗബാധ കൂടുതലായി കാണപ്പെട്ട മഹാരാഷ്ട്ര,കേരളം, ഉത്തർപ്രദേശ്,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മെഡിക്കൽ ബോർഡുകളുടെ അനുഭവങ്ങൾ കൂടി കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ കോവിഡ് വിരുദ്ധ പോരാട്ടനയങ്ങൾ രൂപീകരിക്കുന്നത്.

 

രോഗമുള്ളവരോ, രോഗലക്ഷണങ്ങളുള്ളവരോ മാത്രം മാസ്ക് ധരിച്ചാൽ മതിയെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്.പക്ഷേ,വീടിനു പുറത്തിറങ്ങുമ്പോൾ നിർബന്ധമായി മാസ്ക് ധരിക്കണമെന്നായിരുന്നു കേന്ദ്രസർക്കാർ നിർദ്ദേശം.ഇതാദ്യമായല്ല കേന്ദ്രം ലോകാരോഗ്യ സംഘടനയേക്കാൾ കൂടുതൽ കരുതൽ എടുക്കുന്നത്. കോവിഡ് ബാധയെ കുറിച്ച്ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത് ജനുവരി 30നാണ്. എന്നാൽ,ജനുവരി 25 ന് തന്നെ ചൈനയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കാൻ സർക്കാർ നിർദേശിച്ചിരുന്നു.പക്ഷെ , ഡബ്ലിയു. എച്ച്.ഒ ചൈനയിലേക്കുള്ള യാത്ര വിലക്കിനെ വിമർശിക്കുകയാണുണ്ടായത്.രോഗപരിശോധനയാണ് നടത്തേണ്ടതെന്ന് ഡബ്ലിയു. എച്ച്.ഒ ആവശ്യപ്പെട്ടപ്പോൾ പരിശോധനയേക്കാൾ ഐസൊലേഷനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്ന് ഐ.സി.എം.ആർ വ്യക്തമാക്കിയിരുന്നു.കോവിഡ് വിരുദ്ധ പോരാട്ട നയങ്ങളുടെ പേരിൽ അമേരിക്കയടക്കം പല രാഷ്ട്രങ്ങളും ലോകാരോഗ്യ സംഘടനയെ വിമർശിച്ചിരുന്നു എന്നത് ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. ഡബ്ലിയു. എച്ച്.ഒ ചൈനീസ് അനുകൂല നിലപാടാണ് എടുക്കുന്നതെന്നും ആരോപണമുയർന്നിരുന്നു: