ലോക്ക് ഡൗൺ ഇളവുകളിൽ വിശദീകരണവുമായി കേന്ദ്രം; ഗ്രാമങ്ങളിലെ മാളുകൾ ഒഴികെയുള്ള എല്ലാ കടകളും തുറക്കാം, മദ്യശാലകൾക്കും ഇളവില്ല:
ഡൽഹി: ലോക്ക് ഡൗൺ സംബന്ധിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകളിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ. ഗ്രാമ പ്രദേശങ്ങളിലെ ഷോപ്പിംഗ് മാളുകൾ ഒഴികെയുള്ള എല്ലാ കടകളും തുറക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അവശ്യസാധനങ്ങളും അല്ലാത്തതും വില്‍ക്കുന്ന കടകള്‍ക്ക് ഇത് ബാധകമാണെന്ന് സർക്കാർ അറിയിച്ചു.
നഗര മേഖലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിലെ കടകൾ, ചെറുകിട സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിപ്പിക്കാം. എന്നാൽ ചന്തകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ തുറക്കാൻ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് മാത്രമേ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്ക് ഇപ്പോഴും അനുമതിയുള്ളൂ. നേരത്തെയുള്ള ഈ അനുമതി അതേപടി തുടരും. മദ്യവും മറ്റ് ലഹരി വസ്തുക്കളും വിൽക്കുന്നതിനുള്ള നിരോധനം നിലനിൽക്കുമെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം കൊവിഡ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങളിൽ ഗ്രാമ- നഗര ഭേദമില്ലാതെ നിയന്ത്രണങ്ങൾ നിലനിൽക്കുമെന്നും ഇവിടങ്ങളിൽ ഒരു കടകളും തുറക്കാന്‍ അനുമതിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് വ്യക്തമാക്കുന്നു.courtesy:brave india news