ലോക്ക് ഡൗൺ ഇളവുകൾ…ഉത്തരവ് ഇറക്കി സർക്കാർ; റെഡ് സോണായി നാല് ജില്ലകൾ; വാഹനങ്ങൾക്കും ക്രമീകരണം:
തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പുതുതായി ഏർപ്പെടുത്തുന്ന ഇളവുകൾ സംബന്ധിച്ച് സർക്കാർ ഉത്തരവായി. ജില്ലകളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപുച്ചിരിക്കുന്നത്. കാസർകോഡ് ,കണ്ണൂർ, കോഴിക്കോട് , മലപ്പുറം എന്നീ ജില്ലകൾ റെഡ് സോണായി തുടരും. ഈ ജില്ലകളിൽ മെയ് 3 വരെ കർശന നിയന്ത്രണം തുടരും.
എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഓറഞ്ച് A സോണിലാണ് വരുന്നത്.. ഈ ജില്ലകളിൽ 24 ന് ശേഷം ഭാഗികമായി ഇളവുകൾ നൽകും.
ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, വയനാട്, തൃശൂർ ജില്ലകളെ ഓറഞ്ച് B സോണിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ 20നു ശേഷം ഭാഗികമായി ഇളവുകൾ നൽകും. കോട്ടയം, ഇടുക്കി എന്നീ ജില്ലകളെ ഗ്രീൻ സോണിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ജില്ലകളിൽ 20നു ശേഷം വിപുലമായ ഇളവുകൾ നൽകും.
വാഹനങ്ങൾ നിരത്തുകളിൽ ഇറക്കുന്നതിനുള്ള ക്രമീകരണംപ്രകാരമായിരിക്കും.. ഒറ്റ – ഇരട്ട അക്ക നമ്പറുകൾ ക്രമീകരിച്ചാകും വാഹനങ്ങൾ ഓടാൻ അനുവദിക്കുക. തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ ഒറ്റ അക്ക നമ്പറുള്ള വാഹനങ്ങൾ നിരത്തിലിറക്കാം.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങൾ നിരത്തിലിറക്കാം എന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.