കൊച്ചി: ലക്ഷദ്വീപിലെ വനിതാപോലീസ് ഉദ്യോഗസ്ഥയെ നാവികസേന ആശുപത്രിയിലെത്തിച്ചു.അഗത്തി ദ്വീപില്‍ ജോലിചെയ്യുന്ന റസിയാ ബീഗത്തെയാണ് നാവികസേനയുടെ പ്രത്യേകം വിമാനത്തില്‍ അടിയന്തരമായി കൊച്ചിയിലെത്തിച്ചത്.ഇന്നലെ രാത്രി 12.45നാണ് ലക്ഷദ്വീപ് ആരോഗ്യ വിഭാഗം ഡയറക്ടര്‍ കവരത്തിയിലെ നാവികസേനാ കേന്ദ്രത്തില്‍ അടിയന്തരസഹായം അഭ്യര്‍ത്ഥിച്ച് സന്ദേശം അയച്ചത്. പക്ഷാഘാതം സംഭവിച്ച വനിതാ പോലീസുദ്യോഗസ്ഥയെയാണ് വിദഗ്ധചികിത്സക്കായി പെട്ടന്ന് കൊച്ചിയിലെത്തിക്കണമെന്നറിയിച്ചത്.
ദക്ഷിണനാവികസേനാ ആസ്ഥാനമായ കൊച്ചിയില്‍നിന്നാണ് നാവികസേന സംവിധാനം ഒരുക്കിയത്. രോഗിയുമായി ഐഎന്‍ ഡോണിയര്‍ വിമാനമാണ് രോഗിയെ കൊച്ചിയിലെത്തിച്ചത്. കൊച്ചിയില്‍ നിന്ന് വെളുപ്പിന് 2.30ന് പുറപ്പെട്ട വിമാനം കവരത്തിയില്‍ 3.15നെത്തി. രോഗിയുമായി വെളുപ്പിന് 4.30ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെ ഐഎന്‍എസ് ഗരുഢ എയര്ഫീല്ഡിലിറങ്ങി. ഉടന്‍ തന്നെ പ്രത്യക ആമ്പുലന്‍സില്‍ റസിയാ ബീഗത്തെ ആശുപത്രിയിലേക്ക് മാറ്റി.