വനിതാ സംവരണ ബില്‍ ലോക്‌സഭ പാസാക്കി; ബില്‍ രാജ്യസഭയിൽ നാളെ പരിഗണിക്കും:
ന്യൂഡല്‍ഹി : രാജ്യത്തെ നാരീശക്തിക്ക് പുതിയ അധ്യായമെഴുതി പുതിയ പാര്‍ലമെന്റില്‍ വനിതാ ബില്‍ പാസായി. ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യുന്ന ഭരണഘടനാഭേദഗതി ബില്ലാണ് ലോക്‌സഭയില്‍ പാസായത്. സ്ലിപ് നല്‍കിയാണ് ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടത്തിയത്. 454 എംപിമാരുടെ പിന്തുണയോടെയാണ് ബില്‍ പാസായത്. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയിലെത്തിയിരുന്നു.ബില്‍ നാളെ രാജ്യസഭ പരിഗണിക്കും.
ഭരണഘടനയുടെ 128-ാം ഭേദഗതിയാണിത്. ‘നാരി ശക്തി വന്ദന്‍ അദിനിയാം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. വനിതാ സംവരണ ബില്‍ ആദരവിന്റെ അടയാളവും പുതിയ യുഗത്തിന്റെ തുടക്കവുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വനിതാ സംവരണം നടപ്പാക്കാന്‍ മണ്ഡല പുനര്‍നിര്‍ണ്ണയം അനിവാര്യമെന്ന് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ വ്യക്തമാക്കി. അതിനാല്‍ 2024-ലെ പൊതുതിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാവാൻ സാധ്യതയില്ല.
ബില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യസിറ്റിങ്ങില്‍ നിയമമന്ത്രിയാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. നിലവില്‍ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതില്‍ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകള്‍ക്കായി നീക്കിവയ്ക്കാൻ വ്യവസ്ഥയുള്ളതാണു അര്‍ജുന്‍ റാം മേഘ്വാള്‍ അതരിപ്പിച്ച ബില്‍. ഭേദഗതി നടപ്പിലായി 15 വര്‍ഷത്തേക്കാണ് സംവരണം. എന്നാല്‍, ഈ കാലാവധി നീട്ടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. പൂര്‍ണ സംസ്ഥാനപദവിയില്ലാത്ത ഡല്‍ഹിയിലെ നിയമസഭയിലും സമാനമായ സംവരണമാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.news desk kaladwani news..9037259950.