വന്ദേഭാരതിന് .. ഉദ്ഘാടന ദിനത്തിൽ ഏഴ് സ്‌പെഷൽ സ്‌റ്റോപ്പുകൾ:

വന്ദേഭാരതിന് .. ഉദ്ഘാടന ദിനത്തിൽ ഏഴ് സ്‌പെഷൽ സ്‌റ്റോപ്പുകൾ:

വന്ദേഭാരതിന് .. ഉദ്ഘാടന ദിനത്തിൽ ഏഴ് സ്‌പെഷൽ സ്‌റ്റോപ്പുകൾ:

കായംകുളത്തും ചെങ്ങന്നൂരും തിരുവല്ലയിലും ചാലക്കുടി,തിരൂരിലും തലശ്ശേരിയിലും പയ്യന്നൂരിലും സ്റ്റോപ്പുകൾ.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന കേരളത്തിലെ ആദ്യ വന്ദേഭാരത് സർവ്വീസിന് ഉദ്ഘാടന ദിനം ഏഴ് സ്‌പെഷൽ സ്റ്റോപ്പുകൾ കൂടി അനുവദിച്ചു. സ്ഥിരമായിട്ടുളള ഒൻപത് സ്റ്റോപ്പുകൾക്ക് പുറമേയാണിത്.

ഉദ്ഘാടന ദിവസം(25..04..2023) രാവിലെ 10.30 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന സർവ്വീസ് പുതിയ സ്റ്റോപ്പുകൾ കൂടി അനുവദിച്ചതോടെ രാത്രി 9.15 നാകും കാസർകോഡ് എത്തുക. കായംകുളത്ത് 12.09 നാണ് ട്രെയിൻ എത്തുക. ചെങ്ങന്നൂരിൽ 12.31 നും തിരുവല്ലയിൽ 12.42 നും ട്രെയിൻ എത്തും. 3.27 നാണ് ചാലക്കുടിയിൽ എത്തുക. 5.38 ന് തിരൂരിലും 7.46 ന് തലശ്ശേരിയിലും എത്തും. 8.25 ന് പയ്യന്നൂരിൽ എത്തുന്ന ട്രെയിൻ അത് കഴിഞ്ഞാൽ പിന്നെ 9.15 ന് അവസാന സ്റ്റോപ്പായ കാസർകോഡ് ആണ് നിർത്തുക.

ഉദ്ഘാടന സർവ്വീസ് ആയതുകൊണ്ടു തന്നെ സ്‌പെഷൽ സർവ്വീസായിട്ടാണ്, റെയിൽവേ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചതും. എന്നാൽ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ഷൊർണൂരിൽ സ്ഥിരമായ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

പതിവ് ഷെഡ്യൂളിൽ തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.20 ന് പുറപ്പെടുന്ന ട്രെയിൻ കാസർകോഡ് ഉച്ചയ്ക്ക് 1.25 ന് എത്തും. അവിടെ നിന്ന് 2.30 ന് തിരിച്ചുപുറപ്പെടുന്ന ട്രെയിൻ തിരുവനന്തപുരത്ത് രാത്രി 10.35 ന് എത്തും. എട്ട് മണിക്കൂറും അഞ്ച് മിനിറ്റിനുമുളളിൽ ഒരു ഷെഡ്യൂളിലെ യാത്ര പൂർത്തീകരിക്കും.News Desk Kaladwani Newsw.Ph: 9037259950.