വയനാട് ജില്ലാ കലക്ടർക്ക് താക്കീതുമായി സുരേഷ് ഗോപി ;പതിനഞ്ച് ദിവസത്തിനുള്ളിൽ പാലം പണി തുടങ്ങിയില്ലെങ്കിൽ ഫണ്ട് തിരിച്ചെടുക്കും :

വയനാട് ജില്ലാ കലക്ടർക്ക് താക്കീതുമായി സുരേഷ് ഗോപി ;പതിനഞ്ച് ദിവസത്തിനുള്ളിൽ പാലം പണി തുടങ്ങിയില്ലെങ്കിൽ ഫണ്ട് തിരിച്ചെടുക്കും :

വയനാട് ; പാലം പണിയ്ക്കായി തുക അനുവദിച്ചിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാതിരിക്കുന്ന വയനാട് കലക്ടർക്ക് താക്കീതുമായി സുരേഷ് ഗോപി എം പി . പതിനഞ്ച് ദിവസത്തിനുള്ളിൽ നിർമാണം തുടങ്ങിയില്ലെങ്കിൽ ഫണ്ട് പിൻവലിക്കുമെന്ന് സുരേഷ് ഗോപി ജില്ലാ കലക്ടർക്ക് മുന്നറിയിപ്പ് നൽകി .ഫണ്ട് അനുവദിച്ചിട്ടും സർക്കാർ അനാസ്ഥയെ തുടർന്ന് പാലം പണി നടക്കാത്തതോടെ ഈ മഴക്കാലം ദുരിതമാകുമെന്ന ഭയത്തിലാണ് വയനാട് കോട്ടത്തറയിലെ മാങ്കോട്ട്കുന്ന് ഗ്രാമം . തുടർന്നാണ് എം പി താക്കീത് നൽകിയത് .

മഴക്കാലമായാൽ മങ്കോട്ട്കുന്നിൽ വെള്ളം പൊങ്ങും . ഗ്രാമം ഒറ്റപ്പെടും . ജനങ്ങളുടെ ഈ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ ജൂലൈയിൽ സുരേഷ് ഗോപി പാലം പണിയ്ക്കായി 35 ലക്ഷം രൂപ അനുവദിച്ചത്. ഒരു വർഷത്തിനുള്ളിൽ പണി തീര്‍ക്കണമെന്നും നിർദേശിച്ചു . എന്നാൽ നിർമ്മാണം എങ്ങുമെത്തിയില്ല . ജനങ്ങളുടെ ഭാഗത്ത് നിന്ന് പരാതിയും ഉയർന്നു .ഇതേത്തുടർന്നാണ് കളക്ടർക്ക് താക്കീത് നൽകിയത്.