വരുന്നത് ‘ടൗട്ടെ’; ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ്, സംസ്ഥാനത്ത് കനത്ത മഴയ്ക്കും സാധ്യത:
തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ ചുഴലികാറ്റായി ‘ടൗട്ടെ’ കേരളത്തിൽ വീശിയടിക്കാൻ സാധ്യത. അതിന്റെ ഭാഗമായി തെക്കു കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപമെടുക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മേയ് 14 നു രാവിലെയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദം ആകുകയും തുടര്‍ന്ന് ചുഴലിക്കാറ്റായി രൂപാന്തരപ്പെടുകയും ചെയ്‌തേക്കാം. ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം മേയ് 16 ഓടെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
ടൗട്ടെ’ (Taukte) എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പേര്. ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ മേയ് 14 മുതല്‍ മറിച്ചൊരു അറിയിപ്പുണ്ടാകുന്നതുവരെ മൽസ്യ ബന്ധനം നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.