വാക്സിന്‍ മറിച്ചുവില്‍പ്പന: കേന്ദ്രം നിലപാട് കടുപ്പിച്ചു; സ്വകാര്യ ആശുപത്രികളില്‍ വിറ്റ വാക്സിന്‍ തിരിച്ചു വിളിച്ച്‌ പഞ്ചാബ് സർക്കാർ:

ഡല്‍ഹി: 18 നും 44 നും ഇടയില്‍ പ്രായമുളളവര്‍ക്കുളള ഒറ്റത്തവണ വാക്സിന്‍ ഡോസുകള്‍ സ്വകാര്യ ആശുപത്രികള്‍ വഴി നല്‍കാനായിരുന്നു പഞ്ചാബ് സര്‍ക്കാറിന്റെ നീക്കം. എന്നാല്‍ കേന്ദ്രം കര്‍ശന നിലപാട് എടുത്തതോടെ സര്‍ക്കാര്‍ ഈ നീക്കം പിന്‍വലിക്കാനുള്ള ഉത്തരവ് നല്‍കി. വലിയ രാഷ്ട്രീയ കോലാഹലത്തിന് ശേഷം, ജൂണ്‍ 4 ന് (വെള്ളിയാഴ്ച) ആണ് പിന്‍വലിക്കാനുള്ള ഉത്തരവ് നല്‍കിയത്.

ഇത്തരത്തില്‍ വാക്സിനില്‍ നിന്ന് ലാഭമുണ്ടാക്കുന്നത് ലിബറൈസ്ഡ് പ്രൈസിംഗ് ആന്റ് ആക്സിലറേറ്റഡ് നാഷണല്‍ കോവിഡ് -19 വാക്സിനേഷന്‍ ( Liberized Pricing and Accelerated National Covid-19 Vaccination Policy ) നയത്തിന് എതിരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വ്യക്തമാക്കി. ഇത് കൂടാതെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് അടിയന്തര വിശദീകരണവും തേടിയിരുന്നു.

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സി‌എസ്‌ആര്‍) എന്നതിന്റെ മറവില്‍ സംസ്ഥാനത്തെ സ്വകാര്യ ക്ലിനിക്കുകള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന വാക്സിനേഷനുകള്‍ വില്‍ക്കുന്നതിലൂടെ ഒരു ഡോസിന് 660 രൂപ ലാഭമുണ്ടെന്നാരോപിച്ച്‌ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.കൂടാതെ, ഓരോ വാക്സിനും ഉപഭോക്താവ് 1,560 രൂപ നല്‍കുന്നതിനാല്‍, ഓരോ കുത്തിവയ്പ്പിനും സ്വകാര്യ ആശുപത്രി 500 രൂപ ലാഭം ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു.news courtesy: brane india news