വാക്‌സിന്‍ നയം ഉദാരമാക്കാനൊരുങ്ങി കേന്ദ്രം:
ഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ ഉത്പ്പാദനവും വിതരണവും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍, കോവിഡ് വാക്‌സിന്‍ നയം കൂടുതല്‍ ഉദാരമാക്കൊനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി വാക്‌സിന്‍ ഉത്പ്പാദിപ്പിക്കാന്‍ കൂടുതല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. പത്തിലധികം കമ്പനികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കൊവിഷീല്‍ഡിനും കൊവാക്‌സിനും പുറമെ റഷ്യയുടെ സ്പുട്‌നിക് V വാക്‌സിനും രാജ്യത്ത് ഉത്പ്പാദനം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്. കര്‍ണാടകയിലാണ് സ്പുട്‌നിക് ഉത്പ്പാദിപ്പിക്കുക. ബേലൂര്‍ വ്യവസായ മേഖലയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എല്‍) എന്ന സ്ഥാപനമാണ് വാക്‌സിന്‍ ഉത്പ്പാദിപ്പിക്കുക. ഇറക്കുമതി ചെയ്യുന്ന സ്പുട്‌നിക് വാക്‌സിനെ അപേക്ഷിച്ച് ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കുന്ന വാക്‌സിന് വില കുറവായിരിക്കും.