വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി; തിരുവനന്തപുരത്ത് കുടിവെള്ള വിതരണം മുടങ്ങും

വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി; തിരുവനന്തപുരത്ത് കുടിവെള്ള വിതരണം മുടങ്ങും

തിരുവനന്തപുരം: അമ്പലമുക്കില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി തിരുവനന്തപുരത്തെ പലഭാഗങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. കവടിയാര്‍, പേരൂര്‍ക്കട, മുട്ടം, കേശവദാസപുരം, പട്ടം, അമ്പലമുക്ക്, മെഡിക്കൽ കോളേജ്, പരുത്തിപ്പാറ തുടങ്ങിയ സ്ഥലങ്ങളിലാണ് കുടിവെള്ളവിതരണം തടസ്സപ്പെട്ടത്.അമ്പലമുക്ക് കുരിശടിക്ക് സമീപം ഇന്ന് രാവിലെ ഏഴു മണിയോടെയാണ് പൈപ്പ് പൊട്ടിയത്. 700 എം.എം പിമോ പൈപ്പാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ജലപ്രവാഹത്തില്‍ റോഡിന് നടുക്ക് വലിയ കുഴി രൂപപ്പെട്ടു. കുഴി രൂപപ്പെട്ടതോടെ അമ്പലമുക്ക് ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നു രാത്രിയോടെ ജല വിതരണം പുന:സ്ഥാപിക്കാന്‍ കഴിയുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.