വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍… കൊല്ലപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ച് ദേശീയ പട്ടികജാതി കമ്മിഷന്‍. 21ന് വീണ്ടും സിറ്റിങ് നടക്കുമ്ബോള്‍ ആഭ്യന്തര സെക്രട്ടറി അടക്കം ഹാജരാകണമെന്ന് കമ്മിഷന്‍ ഉപാധ്യക്ഷന്‍ എല്‍. മുരുകന്‍ നിര്‍ദേശിച്ചു. കേസ് കൈകാര്യം ചെയ്തതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറിക്കു വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ്, ഡിജിപിക്കായി ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ. സോജന്‍ എന്നിവര്‍ കമ്മിഷനു മുന്‍പാകെ ഹാജരായി. ഇവരോട് കൂടുതല്‍ വിവരങ്ങള്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. 21ന് ആഭ്യന്തര സെക്രട്ടറിക്കു പുറമേ, 2 മെഡിക്കല്‍ ഓഫിസര്‍മാര്‍, സസ്പെന്‍ഡ് ചെയ്യപ്പെട്ട എഎസ്‌ഐ, സിഐ എന്നിവരും ഹാജരാകണം.