വാളയാര്‍ ഡാം ഇന്ന് 11 നു തുറക്കും; പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിർദ്ദേശം:
വാളയാര്‍ : വാളയാര്‍ ഡാമില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകള്‍ നവംബര്‍ ആറിന് രാവിലെ 11 മണിക്ക് തുറക്കും. ഡാമിലെ നിലവിലെ ജലനിരപ്പ് 202.30 മീറ്ററാണ്. പരമാവധി ജലനിരപ്പ് 203 മീറ്ററാണ്.
ഒരു സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറക്കുകയെന്നും, പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു .