വിജയ യാത്ര; യോഗിആദിത്യനാഥിന് ആവേശോജ്വല സ്വീകരണം:
കാസർകോട് : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ ഉദ്ഘാടനത്തിനെത്തിയ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആവേശോജ്വല സ്വീകരണം. പാർട്ടിയുടെ ജില്ലാ കമ്മിറ്റി പുഷ്പഹാരം അണിയിച്ചുകൊണ്ടാണ് യോഗിയ്ക്ക് സ്വീകരണം ഒരുക്കിയത്. പുതിയ കേരളത്തിനായി, അഴിമതി വിമുക്തം… പ്രീണന വിരുദ്ധം… സമഗ്ര വികസനം… എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ബിജെപി വിജയ യാത്ര സംഘടിപ്പിക്കുന്നത്.