കൊല്ലം : കൊല്ലം എസ് . എൻ സദനം ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടക്കല്‍ ചിതറ സ്വദേശിനി ശ്രീലക്ഷ്മിയാണ് മരിച്ചത്. മരണ കാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
കൊല്ലം ഫ്‌ളൈ വിങ് എയർ അക്കാഡമിയിയിൽ പഠിക്കുന്ന 19 വയസുകാരിയായ പെണ്‍കുട്ടിയെയാണ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിനിയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു.കൊല്ലം ഈസ്റ്റ് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കുട്ടിയുടെ ബന്ധുക്കള്‍, രക്ഷിതാക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി.