വിദ്യാലയ വാർത്തകൾ: ഇവിടെയുണ്ട് ഇമ്മിണി ബല്ല്യ ബഷീർ:
പാഠ്യ ..പാഠ്യേതര വ്യത്യസ്തത പുലർത്തുന്ന നരവൂർ സൗത്ത് LP സ്കൂളിലെ ഈ വർഷത്തെ ബഷീർ ദിനാചരണം സ്കൂളുകൾക്കിടയിൽ അത്ഭുതം സൃഷ്ടിച്ച് വ്യത്യസ്തതയുടെ കൊടുമുടി കീഴടക്കിയിരിക്കുന്നു.
സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും താഴെ വരെ തറനിദാനത്തിൽ എത്തുന്ന ,ഏതാണ്ട് 500 ചതുരശ്ര അടിയിലേറെ വലുപ്പമുള്ള ക്യാൻവാസിൽ പകർത്തിയ ജീവൻ തുടിക്കുന്ന വലിയൊരു ബഷീർ മുഖമാണ് ….”ഇവിടെയുണ്ട് ഇമ്മിണി ബല്യ ബഷീർ”എന്ന പേരിൽ അവതരിപ്പിച്ചത് . അതെ: കഥകളുടെ സുൽത്താന്റെ ജീവൻ തുടിക്കുന്ന മുഖം ക്യാൻവാസിൽ പകർത്തിയ നരവൂർ LP സ്കൂൾ കേരളക്കരയ്ക്കു തന്നെ മാതൃക സൃഷ്ടിച്ചിരിക്കുന്നു. ചിത്ര പൂർണമായും ഹെഡ്മാസ്റ്റർ ദ്വിജേഷിന്റെ നേതൃത്വത്തിൽ അധ്യാപകർ തന്നയാണ് ചെയ്തത് എന്ന പ്രത്യേകതയും ഇതിനുണ്ട് .
Drawing by Prithvi S Vinod ,Arya Central School Pattom
കൂത്തുപറമ്പ് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീജ ചിത്രം പ്രകാശനം ചെയ്തു,അജിത് മാസ്റ്റർ, …ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂൾ അങ്കണത്തിൽ മാങ്കോസ്റ്റിൻ തൈകൾ നട്ടും ,ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ബഷീർ കഥാ പാത്ര ചിത്ര പ്രദര്‍ശനം ,പുസ്തക പ്രദര്‍ശനം ,ക്വിസ് മത്സരം ,എന്നിവയും നടന്നു. പ്രവർത്തനങ്ങൾക്ക് കെ ദിപിൻ,സി.രജിൻ, വി.രാഗില,എ കെ യജൂഷ ,പി.ശ്രുതി ,കെ വി Ragina ,പ്രശ്ന എന്നിവർ നേതൃത്വം നൽകി.