ഹരിപ്പാട്: വിമുക്തഭടനെ കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തി, പള്ളിപ്പാട് തെക്കേക്കര കിഴക്ക് കൊണ്ടൂരേത്ത് പടീറ്റതിൽ രാജൻ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10ന് ഉച്ചയോടെ വീട്ടിൽ നിന്നിറങ്ങിയ രാജനെ പിന്നീട് കാണാതാവുകയായിരുന്നു. കാറില്‍ കയറ്റിക്കൊണ്ടുപോയി കഴുത്തില്‍ വയര്‍ മുറുക്കി കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിലാണ് . തെക്കേക്കര കിഴക്ക് അമ്പിയിൽ ശ്രീകാന്ത് (26),രാജന്റെ അയൽവാസികളായ കൊണ്ടൂരേത്ത് രാജേഷ് (36), കൊണ്ടൂരേത്ത് വിഷ്ണു (23) എന്നിവരാണ് അറസ്റ്റിലായത്.പണമിടപാടിലെ കൊടുക്കാനുള്ള തുക മടക്കിക്കൊടുക്കാമെന്ന വ്യാജേന ഇയാളെ കാറിൽ കയറ്റിക്കൊണ്ടു പോയി കൊലപ്പെടുത്തുകയും പിന്നീട് കുഴിച്ചിടുകയുമായിരുന്നു, എന്നാണറിവ്.