വിരാടിന് ‘വിട ” A Big Salute To INS VIRAT

വിരാടിന്  ‘വിട ” A Big  Salute  To  INS  VIRAT

ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹിനി  യുദ്ധക്കപ്പലായ ഐ.എൻ.എസ്‌. വിരാട് ഇനി ഓർമകളുടെ ആഴക്കടലിലേക്ക് .മുപ്പത്  വർഷത്തെ നീണ്ട ചരിത്ര ദൗത്യങ്ങൾക്കുശേഷം  വിരമിച്ച വിരാടിനെ പൊളിക്കാനുള്ള തീരുമാനം കയ്യ്കൊണ്ടിരിക്കുന്നു.നാവികസേനാ മ്യൂസിയമായി മാറ്റുമെന്ന മുൻ      

തീരുമാനത്തെ മാറ്റിയാണ് പുതിയ തീരുമാനം വന്നിട്ടുള്ളത് .വൻ ചിലവ് വരുന്ന പദ്ധതിയാകയാൽ   കൂടിയാലോചനകൾക്കുശേഷം എടുത്ത തീരുമാനം  പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാർലമെന്റിനെ അറിയിച്ചത് 1987 – ൽ  ബ്രഹത്തായ നവീകരണങ്ങൾക്ക്ശേഷം നീറ്റിൽ  ഇറക്കിയ വിരാടിന്റെ സേവനം 2017 – ലാണ് അവസാനിപ്പിച്ചത് .


.റോയൽ നേവിയിൽ എച്ച് .എം. എസ്‌. ഹെർമീസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കപ്പൽ 1959 – ലാണ് അതിന്റെ ആദ്യദൗത്യം ആരംഭിക്കുന്നത് . ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ വിരാടിന്റെ സേവനം ചരിത്ര വിജയങ്ങളുടെ കഥ പറയുന്നതാണ്.ശ്രീലങ്കൻ ദൗത്യം, കാർഗിൽ ഓപ്പറേഷൻ,അതിലുപരി ഭീകരർ നടത്തിയ പാർലമെന്റ് ആക്രമണവേളയിലും ബോംബൈ കാത്തുരക്ഷിച്ചത് വിരാട് ആണ്  എന്നത് ഭാരതാംബയുടെ മക്കൾ തീർച്ചയായും അറിഞ്ഞിരിക്കണം .ഐ.എൻ. എസ്‌. വിരാടിന്റെ ചരിത്രദൗത്യവും  അതായിരുന്നിരിക്കാം.2800 ടൺ കേവ് ഭാരമുള്ള ഈ കപ്പൽ ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച കപ്പൽ എന്ന ഖ്യാതിയും നിലനിർത്തുന്നു.ഇതിനായി എല്ലാവിധ റിപ്പയർ /അനുബന്ധ  വർക്കുകൾക്കും  നിമിത്തമായത് കൊച്ചി കപ്പൽ നിർമാണ  ശാലയായിരുന്നു .

Three Jacks For INS VIRAD…We Salute INS VIRAD…SINI [news editor]