വിവേക ശൂന്യമായ പ്രസ്താവനകൾ ഒഴിവാക്കണം: രാജ്യം ഒറ്റക്കെട്ടായി നിൽക്കണം : പ്രതിപക്ഷത്തിന് താക്കീതുമായി ജയ്റ്റ്ലി…

വിവേക ശൂന്യമായ പ്രസ്താവനകൾ ഒഴിവാക്കണം:  രാജ്യം ഒറ്റക്കെട്ടായി നിൽക്കണം : പ്രതിപക്ഷത്തിന് താക്കീതുമായി ജയ്റ്റ്ലി…

ന്യൂഡൽഹി : രാജ്യം ഒറ്റക്കെട്ടായി നീങ്ങുമ്പോൾ വിവേകശൂന്യമായ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്ന് ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി.

രാജ്യം ഒറ്റശബ്ദത്തിലാണ്.നിങ്ങളുടെ വിവേകശൂന്യമായ പ്രസ്താവനകൾ പാകിസ്ഥാൻ മുതലെടുക്കും,അതുണ്ടാകരുത് … ജയ്റ്റ്ലി പറഞ്ഞു.ഭീകരതയ്ക്കെതിരെ യുദ്ധം ചെയ്യുമ്പോൾ അത് രാഷ്ട്രീയവത്ക്കരിക്കാൻ പ്രതിപക്ഷത്തിന് എങ്ങനെ സാധിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷത്തിന്റെ ഇത്തരം പ്രസ്താവനകളിൽ  ആഘോഷിക്കുന്നത് പാക് സൈന്യങ്ങളും,മാദ്ധ്യമങ്ങളുമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കാർ പറഞ്ഞു.പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു