വിശപ്പടക്കാന്‍ മാര്‍ഗ്ഗമില്ലാതെ മണ്ണ് വാരിതിന്നേണ്ട ഗതികേടിലേക്ക് കേരളം;പെറ്റമ്മ,കുട്ടികളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി:

വിശപ്പടക്കാന്‍ മാര്‍ഗ്ഗമില്ലാതെ മണ്ണ് വാരിതിന്നേണ്ട ഗതികേടിലേക്ക് കേരളം;പെറ്റമ്മ,കുട്ടികളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി:

തിരുവനന്തപുരം:വിശപ്പടക്കാന്‍ മാര്‍ഗ്ഗമില്ലാതെ മണ്ണ് വാരിതിന്നേണ്ട ഗതികേട് തന്റെ കുഞ്ഞുങ്ങൾക്കുണ്ടായതിനെ തുടർന്ന് തലസ്ഥാന നഗരിയിലെ ഒരമ്മ അവരെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയിരിക്കുകയാണ്. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തില്‍ രാജ്യത്തിന് തന്നെ മാതൃകയെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് ഈ ദുരവസ്ഥ….യു.പി യിലല്ല…..നീതി ആയോഗ് പുറത്ത് വിട്ട ആരോഗ്യ സൂചിക റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് ഉള്ള കേരളത്തിലാണ് വിശപ്പടക്കാന്‍ മാര്‍ഗ്ഗമില്ലാതെ മണ്ണ് വാരി തിന്നേണ്ട ഗതികേടിലേക്ക് എത്തിയത്.

കൈതമുക്കിലെ പുറമ്പോക്ക് ഷെഡില്‍ കഴിയുന്ന കുടുംബത്തിലെ അമ്മയാണ് തന്റെ ദുരിതം പുറം ലോകത്തെ അറിയിച്ചത്. തിരുവനന്തപുരം ശിശുക്ഷേമ സമിതി ഓഫീസില്‍ കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ അമ്മ അപേക്ഷ നല്‍കിയത്.ആറു കുട്ടികളാണ് ഇവര്‍ക്ക്. മൂത്ത കുട്ടിയ്ക്ക് ഏഴ് വയസ്സും ഏറ്റവും ഇളയ കുട്ടിയ്ക്ക് മൂന്ന് മാസവുമാണ് പ്രായം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് മദ്യപാനിയുമാണ്. ഭക്ഷണത്തിന് ഉള്ള ചിലവ് പോലും ഭര്‍ത്താവ് നോക്കാറില്ല. വിശപ്പടക്കാന്‍ സാധിക്കാതെ മൂത്ത കുട്ടി മണ്ണ് വാരി തിന്ന അവസ്ഥ പോലും ഉണ്ടായി.  മുലപ്പാല്‍ കുടിയ്ക്കുന്ന രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റെടുത്തു.