ബെംഗളുരു: കര്‍ണാടക നിയമസഭയില്‍ ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടോടെയാണ് വിശ്വാസ പ്രമേയം പാസായത്. 106 അംഗങ്ങളുടെ പിന്തുണയാണ് യെദിയൂരപ്പ സര്‍ക്കാരിനുള്ളത്. മന്ത്രിസഭാ വികസനം അടുത്ത ദിവസങ്ങളിലുണ്ടാകുമെന്നാണ് സൂചന.