വീണ്ടും പുകയുന്ന രാജസ്ഥാൻ രാഷ്ട്രീയം : മുഖാമുഖം ചടങ്ങുകളിൽ നിന്നും വിട്ടു നിന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്:
ജയ്പൂർ : രാജസ്ഥാൻ രാഷ്ട്രീയം വീണ്ടും പ്രതിസന്ധിയിലേക്കെന്ന് സൂചന.നേരത്തേയുണ്ടായ പ്രശ്നങ്ങൾ താൽക്കാലികമായി പരിഹരിച്ചെങ്കിലും അകത്തളങ്ങളിൽ സ്വരച്ചേർച്ചയില്ലായ്മക്ക് അവസാനമായിട്ടില്ലെന്നാണ് വിവിധ റിപോർട്ടുകൾ.സച്ചിനുമായി മുഖാമുഖം വരുന്ന ചടങ്ങുകളിൽ നിന്നും മുഖ്യമന്ത്രി അശോക്അശോക് ഗെഹ്ലോട്ട് വിട്ടുനിൽക്കുകയാണ് എന്നത് രാജസ്ഥാൻ മാധ്യമങ്ങൾ ഇതിനു തെളിവായി ഉയർത്തി ക്കാണിക്കുന്നു.
രാജീവ് ഗാന്ധിയുടെ എഴുപത്തിയാറാം ജന്മദിനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങിൽ സച്ചിൻ പൈലറ്റ് എത്തിയതിനെ തുടർന്ന് ഗെഹ്ലോട്ട് ചടങ്ങിലുണ്ടാവില്ലെന്ന് അറിയിക്കുകഉണ്ടായി. ഇത് രാജസ്ഥാൻ കോൺഗ്രസ്സിലെ നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒതുങ്ങിയെന്ന് പാർട്ടി വാദിക്കുമ്പോഴും സച്ചിനുമായുള്ള പ്രശ്നം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നാണ് അശോക് ഗെഹ്ലോട്ടിന്റെ പ്രവർത്തികൾ സൂചിപ്പിക്കുന്നത്.