തിരുവല്ലാ സംഭവത്തിനു ശേഷം മറ്റൊരു യുവതിയെ കൂടി പെട്രോളൊഴിച്ച് തീകത്തിക്കാനുള്ള ശ്രമം കൊച്ചി പനമ്പള്ളി നഗറിൽ നടന്നതായി റിപ്പോർട്ട്.യുവതി ബഹളം വച്ചതിനെ തുടർന്ന് ബൈക്കിലെത്തിയ ആൾ രക്ഷപ്പെട്ടു.എന്തൊക്കെയാണ് എവിടെ നടക്കുന്നത്…? യുവതിയെ പെട്രോളൊഴിച്ച് കത്തിക്കുന്നു… യുവാക്കളെ പട്ടാപ്പകൽ ആൾക്കൂട്ടം തല്ലിക്കൊല്ലുന്നു…സാമൂഹ്യ വിരുധ്ധർ അണക്കെട്ടു തുറന്നു വിടുന്നു….ഭാവിയുടെ വാഗ്ധാനങ്ങളായ വിദ്യാർത്ഥികളുടെ പബ്ലിക് പരീക്ഷപേപ്പറുകൾക്കു പുല്ലുവില പോലും കൽപ്പിക്കാതെ പെരുവഴിയിൽ വലിച്ചെറിഞ്ഞതുപോലുള്ള കിടപ്പ് …ഒക്കെ കാണുമ്പോൾ ഇവിടൊരു പ്രതിബദ്ധതയുള്ള സർക്കാറില്ലേ എന്നെ ചോദ്യമാണ് പൊതുസമൂഹത്തിൽ നിന്നുയരുന്നത്.